റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; ആക്രമണത്തിന് പിന്നില്‍ ഹൂതി വിമതര്‍

റിയാദ്: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം സൗദി തടഞ്ഞു.

എന്നാല്‍ ലക്ഷ്യത്തിലെത്തും മുമ്പ് സൗദി എയര്‍ ഫോഴ്‌സ് മിസൈല്‍ തകര്‍ത്തു. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് സൗദി വാര്‍ത്താചാനലായ അല്‍ ഇഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു.

ഏറെ കാലമായി ഹൂതി വിമതരുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ യുദ്ധത്തിലാണ്.

Top