ഉത്ഘാനം കഴിഞ്ഞ് ദിവസങ്ങളായില്ല കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; പിണറായി സ്വദേശി പിടിയില്‍

കണ്ണൂര്‍: ഈ മാസം 9ന് ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴേയ്ക്കും കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്. രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണക്കടത്ത് ഡിആര്‍ഐ പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി.

അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്.

മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളെയും കസ്റ്റഡിയിലെടുത്തു. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ട് 9 മണിയോടുകൂടിയാണ് ഇയാളെ പിടികൂടിയത്.

Top