ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു; കശ്മീരില്‍ മൂന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

kashmir

ശ്രീനഗര്‍: കശ്മീരില്‍ വഴിയില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. കശ്മീരിലെ ബാരമുളളയിലാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു.

ബാരമുള്ളയിലെ ക്വാജാബാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കടന്നുവരുന്ന വഴിയിലായിരുന്നു ആക്രമണം. ഇതിനിടെ കശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ പാകിസ്താനില്‍ നിന്ന് കോടികള്‍ ഒഴിക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നിലനിര്‍ത്താന്‍ പ്രതിഷേധകര്‍ക്കിടയില്‍ ഇരുപത്തിനാലു കോടിരൂപയോളം നല്‍കിട്ടുണ്ടന്നണ് റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. കശ്മീരില്‍ പാകിസ്താന്‍ അനുകൂല പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ജമാഅത്ത് ഇസ്ലാമി ദുക്രദന്‍ ഇ മില്ലറ്റ് എന്നീ ഭീകര സംഘടകളില്‍ നിന്നും പണം ലഭിക്കുന്നതായും സര്‍ക്കാരിന് വിവരം ലഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘര്‍ഷം തുടര്‍ന്ന് കൊണ്ട് പോകണമെന്നും കശ്മീര്‍ താഴ്വര സംഘര്‍ഷഭരിതമാക്കണമെന്നുമാണ് സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നവരുമായുള്ള കരാര്‍. പാകിസ്ഥാനില്‍ നിന്ന് സംഘര്‍ഷം നിലനിര്‍ത്താനുള്ള പ്രചോദനംനിന്ന് ലഭിക്കുന്നതായും കരുതുന്നു. അതുകൊണ്ട് തന്നെ പെട്ടന്ന് സംഘര്‍ഷം പരിഹരിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് കരുതുന്നു. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിന് ശേഷം കശ്മീരില്‍ തുടര്‍ന്ന് വരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ അറുപത്തിയഞ്ച് പേര്‍ മരിച്ചിട്ടുണ്ട്.

Top