യൂബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച യുവതികള്‍ക്കെതിരായ പരാതി അട്ടിമറിച്ചു; പൊലീസിനെതിരെ ആരോപണവുമായി പായ്ച്ചിറ നവാസ്

കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് യുവതികള്‍ക്കെതിരെ DGP പ്രഖ്യാപിച്ച രഹസ്യന്വേഷണവും എര്‍ണാകുളം പൊലീസ് അട്ടിമറിച്ചതായി ആരോപണം. യുവതികള്‍ക്കെതിരെ പരാതി നല്‍കിയ പായ്ച്ചിറ നവാസാണ് ആരോപണം ഉന്നയിച്ചത്. അടി കൊണ്ട ഡ്രൈവര്‍ക്ക് കേസില്‍ താല്‍ല്‍പര്യമില്ലന്ന ന്യായം പറഞ്ഞാണ് പൊലീസ് വിരുദ്ധ നടപടി സ്വീകരിച്ചത്.

എന്നാല്‍ താന്‍ നല്‍കിയ കേസുകള്‍ അട്ടിമറിച്ച പോലീസുകാര്‍ക്കെതിരെയും പരാതിക്കാരന്‍ പായ്ച്ചിറ നവാസ് പോലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കിയിരിക്കുകയാണ്. ഇതിലും നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നവാസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ പരാതി ഇങ്ങനെ: എര്‍ണാകുളം വൈറ്റിലയില്‍ യുബര്‍ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 25-09-2017-ല്‍ PTN:No 154214 / 17 /PHQ, ഇവരുടെ പെണ്‍വാണിഭവു, മറ്റ് ഉന്നതബന്ധങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 05-10-2017-ല്‍ PTN:No: SPCJ -T1 158792 / 2017 / PHQ എന്നീ നമ്പരുകള്‍ പ്രകാരം രണ്ട് പരാതികള്‍ ഞാന്‍ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയായ അങ്ങേയ്ക്ക് നല്‍കിയിരുന്നു. സമക്ഷത്തില്‍ നിന്നും അന്വേഷണങ്ങള്‍ക്കും, തുടര്‍നടപടികള്‍ക്കുമായി ആദ്യ പരാതി എര്‍ണാകുളം റെയ്ഞ്ച് IG ക്കും, രണ്ടാമത്തെ പരാതി സ്റ്റേറ്റ് സ്‌പെഷ്യല്‍ രഹസ്യ സെല്‍ വിഭാഗത്തിനും കൈമാറി. എന്നാല്‍ അതി ഗൗരവമായ പരാതി ലഭിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരനായ എന്റെ മൊഴിയെടുക്കാനൊ, FIR രജിസ്റ്റര്‍ ചെയ്യാനോ, യാതൊരു നടപടികളും എന്നെ അറിയിക്കാനൊ ബന്ധപ്പെട്ട എര്‍ണാകുളത്തെ പോലീസുദ്യോഗസ്ഥര്‍ തയാറായിട്ടില്ല.

എതിര്‍കക്ഷികളായ മൂന്ന് സ്ത്രീകളും പ്രബലരും- ഉന്നത രാഷ്ട്രീയ-സാമ്പത്തിക- പോലീസ് ഉദ്യോഗസ്ഥ ബന്ധമുള്ളവരും ആയതിനാല്‍ എന്റെ ഈ രണ്ട് പരാതികളും DGP അന്വേഷണത്തിന് ഉത്തരവിട്ടിട്ടും എര്‍ണാകുളം ജില്ലാ പോലീസ് മേധാവികള്‍ ഈ രണ്ട് കേസുകളെയും അട്ടിമറിച്ചതായി ഞാന്‍ ബലമായി സംശയിക്കുന്നു. അത് പോലെ മൂന്ന് സ്ത്രീകളും, ടാക്‌സി ഡ്രൈവറും വഴിവിട്ട ഇടപാടിലൂടെ കേസൊതുക്കി തീര്‍ത്തതായും സംസാരമുണ്ട്. ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി അടിയന്തരമായി ഇടപെട്ട് എന്റെ മൊഴി രേഖപ്പെടുത്തി, തുടര്‍ നടപടികള്‍ വേഗത്തിലാക്കിയും, കൂട്തല്‍ തെളിവുകള്‍ ശേഖരിച്ചും കുറ്റക്കാരായ മൂന്ന് ക്രിമിനലുകളായ സ്ത്രീകള്‍ക്കെതിരെ നിയമ പ്രകാരം ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട പോലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തരവുണ്ടാകണം.

ഞാന്‍ 25-09-17ല്‍ ആദ്യം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രിമിനലുകളായ മൂന്ന് സ്ത്രീകളെയും മെഡിക്കല്‍ പരിശോദനകള്‍ പോലുമെടുക്കാതെ രണ്ട് മണിക്കൂറിനുള്ളില്‍ ജാമ്യത്തില്‍വിട്ട മരട് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍, സബ് -ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നു. ഇവരെ ഈ കേസിന്റെ ചുമതലയില്‍ നിന്നും മാറ്റുകയും ചെയ്തു. എന്നാല്‍ ഈ കേസിലും പരാതിക്കാരനായ എന്റെ മൊഴിപോലുമെടുത്തിട്ടില്ല.

ഇത്തരത്തില്‍ പ്രാധാന്യമുള്ളതും, കുറ്റകരവുമായതുമായ കേസ് അട്ടിമറിക്കലാണ് എര്‍ണാകുളം പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നത്.പോലീസ് മേധാവിയ്ക്ക് നേരിട്ട് നല്‍കിയ പരാതി, അദ്ദേഹം തുടര്‍ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ അതിനെ മുഖവിലയ്ക്കു പോലുമെടുക്കുന്നില്ലയെന്നത് അതിശയകരമാണ്. ഇങ്ങനെയാണെങ്കില്‍ സാധാരണ പൊതുജനം നേരിട്ട് പോലീസ് സ്റ്റേഷനില്‍ നല്‍കുന്ന പരാതികളിലുള്ള നടപടികള്‍ എങ്ങനെയായിരിക്കും…??

സമക്ഷത്തില്‍ നിന്നും ദയവുണ്ടായി ഞാന്‍ മേല്‍പറഞ്ഞ പരാതികളിലും, അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും, അന്വേഷണങ്ങളെല്ലാം അട്ടിമറിച്ച് പ്രതികളായ സ്ത്രീകളെ രക്ഷപ്പെടുത്തുന്ന എര്‍ണാകുളം ജില്ലയിലെ ഉത്തരവാദിത്വപ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വീണ്ടും അപേക്ഷിക്കുന്നു..

Top