പാട്ടിന്റെ ശബ്ദം കുറക്കുന്നതിനെ ചൊല്ലി തര്‍ക്കം;പെണ്ണുങ്ങള്‍ തമ്മില്‍ വിമാനത്തില്‍ അടിയോടടി,വീഡിയോ കാണാം.

നല്ലൊരു തുക ടിക്കറ്റിനായി ചെലവാക്കി വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കര്‍ണകഠോരമായ സംഗീതം ചെവികളില്‍ തുളച്ചു കയറിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? പാട്ടു വച്ചയാളാട് അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുമെന്നുറപ്പ്. എന്നിട്ടും അയാള്‍ കേട്ടിട്ടില്ലെങ്കില്‍ ചിലപ്പോള്‍ ബലം പ്രയോഗിച്ച് പാട്ട് നിര്‍ത്താനും ചിലര്‍ ശ്രമിച്ചെന്നു വരാം. ബാള്‍ട്ടിമോറില്‍ നിന്നും ലോസ് ഏയ്ജല്‍സിലേക്കുള്ള വിമാനത്തിലും അതാണു സംഭവിച്ചിരിക്കുന്നത്. സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 141 വിമാനത്തില്‍ രണ്ടു യുവതികള്‍ അത്യുച്ചത്തില്‍ പാട്ടു വച്ചതിനെ തുടര്‍ന്നു മറ്റു യാത്രക്കാര്‍ ഇവരോടു ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വിമാനത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. തുടര്‍ന്നു പറക്കുന്ന വിമാനത്തില്‍ യുവതികള്‍ തമ്മില്‍ ഉഗ്രന്‍ തല്ലാണ് അരങ്ങേറിയത്. അഞ്ച് സ്ത്രീകള്‍ അടിച്ച് വിലസുന്ന വീഡിയോ ഇതിനെ തുടര്‍ന്ന് പുറത്ത് വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം അരങ്ങേറിയിരിക്കുന്നത്.

നിരവധി യാത്രക്കാര്‍ യുവതികളോടു ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് അവഗണിക്കുകയയും ശബ്ദം കുറച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന് ചോദിക്കുകയുമായിരുന്നു. ഇതില്‍ കുപിതരായ മറ്റു യാത്രക്കാരില്‍ ചിലര്‍ യുവതികളുടെ ബൂം ബോക്‌സ് സ്പീക്കര്‍ എടുത്തെറിയുകയായിരുന്നുവെന്നും അത് സംഘര്‍ഷത്തിന് വഴിതെളിക്കുയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഒരു കൂട്ടം സ്ത്രീകള്‍ രണ്ടു യുവതികളുടെ അടുത്തു പോയി ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെടുകയും യുവതികള്‍ അതിനു തയ്യാറാവാതിരിക്കുകയും തുടര്‍ന്ന് കയ്യാങ്കളി ആരംഭിക്കുകയുമായിരുന്നു. ഈ സംഭ്രമാജനകമായ രംഗങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നു യുവതികള്‍ തമ്മില്‍ പരസ്പരം മുടി പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ഉച്ചത്തില്‍ കരയുകയും ചെയ്യുന്നത് ദൃശ്യമായിരുന്നു. ചിലര്‍ സംഘര്‍ഷത്തില്‍ ഇടപെട്ടു പ്രശ്‌നം ലഘൂകരിക്കാന്‍ ശ്രമിച്ചപ്പോള്‍ മിക്കവരും രംഗങ്ങള്‍ തങ്ങളുടെ സെല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ തിക്കും തിരക്കും കൂട്ടുന്നതും കാണാമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ ഗൗരവത്തിലായിരുന്നു സ്ത്രീകള്‍ തല്ലുകൂടിയിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ തല്ലു നിയന്ത്രണാതീതമാകുന്നതിനു മുമ്പു തന്നെ ഇതിനെ നിയന്ത്രിക്കാന്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്‌സിന് സാധിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നാണു റിപ്പോര്‍ട്ട്. ഈ സംഘര്‍ഷത്തെക്കുറിച്ച് ലാക്‌സ് പൊലീസിനു റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യുമ്പോഴേക്കും പൊലീസ് അവിടെ കാത്ത് നിന്നിരുന്നു. സംഭവസ്ഥലത്ത് എഫ്ബിഐയും എത്തിയിരുന്നു. തുടര്‍ന്ന് അവര്‍ അഞ്ചു യുവതികളെയും വിമാനത്തില്‍ നിന്നു പുറത്തിറക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്യുകയോ കേസ് ചാര്‍ജ് ചെയ്യുകയോ ഉണ്ടായിട്ടില്ല.

Top