രാഹുല്‍ 29ന് കേരളത്തില്‍; വിവിധ യോഗങ്ങളും സന്ദര്‍ശനങ്ങളും, എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 29-ന് കൊച്ചിയിലെത്തും. കൊച്ചി മറൈന്‍ഡ്രൈവില്‍ ബൂത്ത് പ്രസിഡന്റുമാരുടെയും മഹിളാ വൈസ് പ്രസിഡന്റുമാരുടെയും യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. ഇക്കാര്യം കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാവിലെ 10.30-ന് നെടുമ്പാശ്ശേരിയിലെത്തുന്ന രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം എം.ഐ. ഷാനവാസിന്റെ വീട് സന്ദര്‍ശിക്കും. 12.30 മുതല്‍ ഗസ്റ്റ്ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യും. 3.15-നാണ് ബ്ലോക്ക് പ്രസിന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗം. വൈകീട്ട് 5.45-ന് ഡല്‍ഹിക്ക് മടങ്ങും.

എ.കെ. ആന്റണി, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, പി.സി. ചാക്കോ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top