തെരഞ്ഞെടുപ്പ് ചൂടില്‍ നിന്ന് ആശ്വാസം തേടി രാഹുലും സോണിയയും ഗോവയില്‍: ആഘോഷമാക്കാന്‍ കടല്‍വിഭവങ്ങളും സെല്‍ഫികളും

പനാജി: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. ചൂടിന് തീവ്രത കൂട്ടി പ്രിയങ്കയും ഇപ്പോള്‍ കളത്തിലിറങ്ങിയിരിക്കുന്നു. അതിനിടയില്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആശ്വാസം തേടി ഗോവയില്‍.
തെക്കന്‍ ഗോവയിലെ പ്രശസ്തമായ ഫിഷര്‍മാന്‍ വാര്‍ഫ് റെസ്റ്റോറന്റിലായിരുന്നു ഞായറാഴ്ച ഇരുവരും ഉച്ചഭക്ഷത്തിനെത്തിയത്. കടല്‍ വിഭവങ്ങളാല്‍ പ്രശസ്തിയാര്‍ജിച്ച റെസ്റ്റോറന്റാണിത്. ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കൊപ്പം ഫോട്ടോയ്ക്കും സെല്‍ഫിക്കും രാഹുല്‍ നിന്നുക്കൊടുത്തു.

ഗോവയിലെ പ്രമുഖ ഡെന്റിസ്റ്റായ രച്ന ഫെര്‍ണാണ്ടസും ഈ സമയത്ത് റെസ്റ്റോറന്റിലുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള സെല്‍ഫിയും നിമിഷങ്ങളും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഉണ്ടായിരുന്നില്ലെന്നും ശാന്തമായ ഉച്ചഭക്ഷണമായിരുന്നുവെന്നും രച്ന ഫെര്‍ണാണ്ടസ് പറഞ്ഞു.

Untitled-design-114

മൂന്ന് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധിയും അമ്മ സോണിയ ഗാന്ധിയും ഗോവയിലെത്തിയത്. ഒരുതരത്തിലുമുള്ള ഔദ്യോഗിക പരിപാടികളിലും ഇരുവരും പങ്കെടുക്കുന്നില്ലെന്ന് ഗോവ കോണ്‍ഗ്രസ് വാക്താവ് അറിയിച്ചു. ദക്ഷിണ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരുവരും താമസിച്ചിരുന്നത്.

Top