പ്രിയങ്കയുടെ വാക്കിനും പുല്ലുവില!..പ്രിയങ്ക ഗാന്ധി വാക്ക് നല്‍കി 3 മണിക്കൂറിനുളളിൽ ഗെഹ്ലോട്ട് പിടിച്ച് പുറത്താക്കി!..നാശം പിടിച്ച വൃദ്ധ സദനം മാത്രമായി കോൺഗ്രസ് !

ന്യുഡൽഹി: സച്ചിന്‍ പൈലറ്റിനെ പ്രിയങ്ക ഗാന്ധിയും പറഞ്ഞു പറ്റിച്ച് എന്ന് ആരോപണം .സച്ചിനെയും ടീമിനെയും അനുനയിപ്പിക്കാൻ പ്രിയങ്ക ശ്രമിച്ചിരുന്നു .എന്നാൽ ചർച്ച നടത്തി മൂന്നു മണിക്കൂറിനുള്ളിൽ സച്ചിനെയും കൂടെയുള്ള എം എൽ എ മാരെയും പിടിച്ച് പറത്താക്കിയത് അവരെ വലിയ തരത്തിൽ ചൊടിപ്പിച്ചിരിക്കയാണ് .സച്ചിനെയും ഒപ്പമുളള 18 വിമത എംഎല്‍എമാരേയും അനുനയിപ്പിക്കാനുളള കോണ്‍ഗ്രസ് ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. ഒരു തരത്തിലും വഴങ്ങാതിരിക്കുകയാണ് സച്ചിന്‍ പൈലറ്റ് ക്യാംപ്. ഗെഹ്ലോട്ട് നയിക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് ഒരു ചര്‍ച്ചയ്ക്കും സച്ചിന്‍ പൈലറ്റ് തയ്യാറല്ല. അതേസമയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ചുറ്റിപ്പറ്റിയാണ് പൈലറ്റിന്റെ നീക്കങ്ങള്‍. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ ഉറപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് പൈലറ്റിനെ പുറത്താക്കിയത് എന്നാണ് പൈലറ്റ് ക്യാംപിന്റെ ആരോപണം.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവ് ആണ് സച്ചിന്‍ പൈലറ്റ്. അതുകൊണ്ട് തന്നെ അനുനയ ചര്‍ച്ചകള്‍ ഈ നേതാക്കളുമായി നടത്താനാണ് സച്ചിന്‍ പൈലറ്റ് താല്‍പര്യപ്പെട്ടിരുന്നത്. രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ നേതാക്കളുടെ ഫോണ്‍ കോളുകള്‍ക്ക് പോലും പ്രതികരിക്കാന്‍ സച്ചിന്‍ പൈലറ്റ് തയ്യാറായിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു വശത്ത് അനുനയ ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സച്ചിന്‍ പൈലറ്റ് അപ്രതീക്ഷിതമായി ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നടക്കം നീക്കം ചെയ്യപ്പെട്ടത്. സച്ചിന്‍ പൈലറ്റിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി അടക്കമുളള പ്രമുഖ നേതാക്കള്‍ രംഗത്ത് ഇറങ്ങിയിരുന്നു. ചൊവ്വാഴ്ചയാണ് സച്ചിന്‍ പൈലറ്റുമായി പ്രിയങ്ക സംസാരിച്ചത്. പ്രിയങ്ക വിളിച്ചു സച്ചിന്‍ പൈലറ്റിന് പറയാനുളളതെല്ലാം പ്രിയങ്ക ഗാന്ധി ക്ഷമയോടെ കേട്ടു. തന്റെ പരാതികള്‍ പൈലറ്റ് ഉന്നയിച്ചപ്പോള്‍ താന്‍ രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഇക്കാര്യങ്ങള്‍ സംസാരിച്ച് പരിഹാരമുണ്ടാക്കാം എന്നാണ് പ്രിയങ്ക ഗാന്ധി വാക്ക് നല്‍കിയത് എന്ന് പൈലറ്റ് ക്യാംപ് പറയുന്നു. എന്നാല്‍ അതുണ്ടായില്ല.

പകരം ഈ ഫോണ്‍ വിളി അവസാനിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്നും സംസ്ഥാന ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റ് നീക്കം ചെയ്യപ്പെട്ടു. തനിക്കെതിരെ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിന് ബന്ധം പുനസ്ഥാപിക്കുന്നതിനെ കുറിച്ച് സംസാരിക്കാനാവുക എന്ന് സച്ചിന്‍ പൈലറ്റ് ചോദിച്ചതായാണ് വിവരം. കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പുകളെ വിശ്വസിക്കാമോ എന്ന കാര്യത്തില്‍ സച്ചിന്‍ പൈലറ്റിന് ഉറപ്പില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരു വശത്ത് കോണ്‍ഗ്രസ് പറയുന്നത് തിരിച്ച് വരാന്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ് എന്നാണ്. എന്നാല്‍ മറുവശത്ത് തന്നെ പുറത്താക്കുകയും അയോഗ്യനാക്കാനുളള നോട്ടീസ് അയക്കുകയും ചെയ്യുന്നുവെന്നും പൈലറ്റ് തുറന്നടിക്കുന്നു.

തന്നെ അശോക് ഗെഹലോട്ട് ആക്രമിക്കുകയാണ് എന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ചയും പ്രിയങ്ക ഗാന്ധി സച്ചിന്‍ പൈലറ്റിനെ ഫോണ്‍ വിളിച്ചിരുന്നതായാണ് സൂചന. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവുമായും സച്ചിന്‍ പൈലറ്റ് സംസാരിച്ചിട്ടുണ്ട്. അവസരം ഉപയോഗപ്പെടുത്തണം നേതൃത്വം കൂടിക്കാഴ്ചയ്ക്ക് പരസ്യമായി വിളിച്ച അവസരം ഉപയോഗപ്പെടുത്താനാണ് ചിദംബരം പൈലറ്റിനെ ഉപദേശിച്ചത് എന്നാണ് അറിയുന്നത്. എന്നാല്‍ 18 വിമത എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടിക്കെതിരെ കോടതിയെ സമീപിച്ചതിലൂടെ വാതിലുകള്‍ പൈലറ്റ് അടക്കുകയാണ് ഉണ്ടായത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കോടതിയെ സമീപിച്ചത് കടന്ന കൈയാണ് എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

മുറിവേല്‍പ്പിച്ചതിന് ശേഷം എങ്ങനെയാണ് ഗെഹ്ലോട്ടിന്റെ വീട്ടില്‍ വെച്ചുളള യോഗത്തില്‍ പങ്കെടുക്കാന്‍ പൈലറ്റിന് സാധിക്കുക എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ചോദിക്കുന്നു. ഗെഹ്ലോട്ടുമായുളള അടിസ്ഥാന പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കപ്പെടണം. മുഖ്യമന്ത്രി അതിര് വിട്ട് പ്രതികരിക്കുന്നുവെന്നും കോണ്‍ഗ്രസിന് അദ്ദേഹത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നുമാണ് പൈലറ്റ് ക്യാംപിന്റെ ആക്ഷേപം.

കുതിരക്കച്ചവടം നടത്തുന്നതുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളുടെ പേരില്‍ രണ്ട് വിമത എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുകയാണ്. എന്നാല്‍ അത്തരമൊരു ഓഡിയോ ക്ലിപ്പിനെ കുറിച്ച് പൈലറ്റ് അറിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിനൊപ്പമുളളവര്‍ പറയുന്നത്. എംഎല്‍എമാരെ അയോഗ്യരാക്കാനുളള നീക്കത്തിന്റെ ഭാഗമായി ഗെഹ്ലോട്ട് ഒരുക്കിയ തന്ത്രമാണിതെന്ന് പൈലറ്റ് ക്യാംപ് സംശയിക്കുന്നു.

വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടാല്‍ 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ വേണ്ടുന്ന കേവല ഭൂരിപക്ഷം കുറയും. ഇത് ഗെഹ്ലോട്ടിന് നേട്ടമാകും. കോണ്‍ഗ്രസ് പക്ഷത്ത് നിന്നോ സ്വതന്ത്രരില്‍ നിന്നോ കൂടുതല്‍ പേര്‍ പൈലറ്റ് പക്ഷത്തേക്ക് പോയാല്‍ ഗെഹ്ലോട്ട് പ്രതിരോധത്തിലാകും. 73 എംഎല്‍എമാരുളള ബിജെപിക്ക് 30 പേരുടെ പിന്തുണ കിട്ടിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനാവും.

Top