വേണുവിന്റെ തന്ത്രങ്ങൾ തകർന്നു !വെടക്കാക്കി കിങ്‌മേക്കറാകാന്‍ ശ്രമിച്ച വേണുവിനെ പൊളിച്ചടുക്കി കർണാടക സുരക്ഷിതമാക്കിയത് പ്രിയങ്ക.കർണാടകയിൽ കോൺഗ്രസ് പിളരില്ല !

ന്യുഡൽഹി: വെടക്കാക്കി തനിക്കാക്കുക എന്ന കെസി വേണുഗോപാലിന്റെ ചീഞ്ഞ രാഷ്ട്രീയം കര്ണാടകത്തിൽ തകർന്നു .വിശ്വസ്തനായി നിന്നും കുളം കലക്കി തനിക്ക് ആക്കാൻ ശ്രമിച്ച വേണുവിന്റെ നീക്കം മണത്തറിഞ്ഞത് പ്രിയങ്കയും ടീമും ആയിരുന്നു .എക്കാലത്തും വേണുവിനെ പിന്തുണച്ച രാഹുലും ഇടഞ്ഞതോടെ ഡികെ ശിവകുമാറിന്റെ വെച്ച് കർണാടക ഭരണം തനിക്കാക്കി വെടക്കാക്കി തകർക്കുക എന്നത് കഴിഞ്ഞില്ല .

മുൻപ് ഗോവ ഭരണം കളഞ്ഞതും വേണുവിന്റെ വെടക്കാക്കി തനിക്കാക്കുക ചീഞ്ഞ രാഷ്ട്രീയം ആയിരുന്നു .മഹാരാഷ്ട്ര അടക്കം രാജസ്ഥാനും കോൺഗ്രസിനെ ഷീണിപ്പിച്ചതിൽ വേണുവിന്റെ നെറികെട്ട രാഷ്ട്രീയം ആയിരുന്നു .മുൻപേ ഈ നീക്കം തിരിച്ചറിഞ്ഞ പ്രിയങ്കയും ടീമും വേണുവിനെ ഒതുക്കുകയായിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


നാളെ കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടന്ന നിരന്തരം ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായത്.

മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വലിയ വെല്ലുവിളി നേരിട്ടിരുന്നു. ഡി കെ ശിവകുമാറും സിദ്ധരാമയ്യയും കോണ്‍ഗ്രസിന്റെ വിജയത്തില്‍ തുല്യ പങ്കുവഹിച്ച നേതാക്കളാണ്. ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വം അടക്കം കൂടിക്കാഴ്ച നടത്തിയ വലിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനത്തില്‍ എത്തിയത്. ഡി കെ ശിവകുമാര്‍ വിഭാഗത്തിന് മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമായത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അഞ്ച് വാഗ്ദാനങ്ങളെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തിയത്. ഇത് ജനങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രം കൂടിയാണ് ഇതോടെ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പില്‍ നടപ്പാക്കാന്‍ പോകുന്ന വാഗ്ദാനങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഇനി പ്രചാരണം നടത്തുക.

Top