പ്രിയങ്കയെ യുപിയിലിറക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്സ്;മുഖ്യമന്ത്രിയാക്കാന്‍ ചരട് വലിച്ച് തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത്.

ലഖ്‌നൗ: ഇന്ദിര ഗാന്ധിയുടെ മുഖമുള്ളവളാണ് പ്രിയങ്കയെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.അവരിപ്പോഴും ഇന്ദിരയെ അത്രകണ്ട് സ്‌നേഹിക്കുന്നുണ്ട്.ആ പാരമ്പര്യം ഉയര്‍ത്താനാകുമോ പ്രിയങ്കയുടേയും ശ്രമം.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രാധന്യം വര്‍ദ്ധിച്ചുവരുന്ന സമയമാണിപ്പോള്‍. കേരള മാതൃകയില്‍ മുന്നണി സംവിധാനത്തിലൂടെ പാര്‍ട്ടി തിരിച്ചു വരവിന്റെ പാതയിലാണ്. ബിഹാറില്‍ വിജയിച്ചതാണ് ഈ തന്ത്രം. ഗുജറാത്തിലും പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്ക വധേരയെ ഉയര്‍ത്തിക്കാട്ടുമെന്ന് റിപ്പോര്‍ട്ട്.

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് ‘ദ ഇക്കണോമിക്‌സ് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017ലാണ് യു.പി നിയമസഭാ തെരഞ്ഞെടുപ്പ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച പ്രശാന്ത് കിഷോര്‍ കഴിഞ്ഞ വര്‍ഷം നടന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞിരുന്നു. യു.പി തെരഞ്ഞെടുപ്പില്‍ പ്രശാസ്തിന്റെ സേവനം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്കായിരിക്കും പ്രശാന്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.പി നിയമസഭയില്‍ ആകെയുള്ള 403 പേരില്‍ ആകെ 29 അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80ല്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു നേടാന്‍ കഴിഞ്ഞത്. എന്നാല്‍ ഗാന്ധി കുടുംബത്തോട് ആഭിമുഖ്യമുള്ളതു കൊണ്ടും പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കുക കൂടി ചെയ്താല്‍ അത് പാര്‍ട്ടിക്ക് വന്‍ നേട്ടമായി മാറുമെന്നാണ് പൊതുവികാരം. അതുകൊണ്ട് തന്നെ ഈ സാധ്യത പരമാവധി ഉപയോഗപ്പെടുത്താനാണ് പ്രശാന്ത് കിഷോര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സംസ്ഥാന രാഷ്ട്രീയത്തിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രിയങ്കയെ ഉയര്‍ത്തി കൊണ്ടുവരിക എന്നതാണ് പദ്ധതി. പ്രിയങ്കയെ രംഗത്തിറക്കിയാല്‍ അത് ബിജെപിക്കും മറ്റു കക്ഷികള്‍ക്കുമുള്ള ഉചിതമായ മറുപടിയാകും. ഇതോടെ ചതുഷ്‌കോണ മത്സര പ്രതീതി സൃഷ്ടിക്കാന്‍ സാധിക്കുമെന്നും കണക്കുകൂട്ടുന്നു. രോഗബാധിതയായ സോണിയ ഗാന്ധി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയില്ല. ഈ സാഹചര്യത്തില്‍ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ പ്രിയങ്കയാകും അടുത്ത സ്ഥാനാര്‍ത്ഥിയായി വരികയും. ഇതിലേക്കെല്ലാമുള്ള മുന്നൊരുക്കമെന്ന നിലയിലാണ് പ്രിയങ്കയെ യുപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാമെന്ന നിര്‍ദ്ദേശം പ്രശാന്ത് കിഷോര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

നേരത്തെ ബിജെപിയുമായി തെറ്റി ബിഹാറില്‍ നിതീഷ് കുമാറിന്റെ പാളയത്തിലെത്തിയ പ്രശാന്ത് ചാണക്യതന്ത്രങ്ങളുമായി അവിടെയും തിളങ്ങി. വന്‍ ഭൂരിപക്ഷത്തോടെയാണു ബിഹാറില്‍ നിതീഷും ലാലുവും അടങ്ങിയ മഹാസഖ്യം അധികാരത്തിലേറിയത്. പഞ്ചാബ് തെരഞ്ഞെടുപ്പിന് വേണ്ടിയും പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് സമീപിച്ചിരുന്നതായും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബിഹാറില്‍ ബിജെപിയെ തകര്‍ക്കാന്‍ സഹായിച്ച പ്രശാന്തിനു കാബിനറ്റ് പദവിയുള്ള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനമാണു നിതീഷ് കുമാര്‍ നല്‍കിയത്.

38 കാരനായ പ്രശാന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേ 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും മോദിയെ വിജയത്തിലെത്തിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. മോദി വിജയമാവര്‍ത്തിച്ചപ്പോള്‍ ബുദ്ധി കേന്ദ്രമായ പ്രശാന്ത് കിഷോറിനെ വന്‍ പ്രതിഫലം നല്‍കി ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലാലുനിതീഷ് സഖ്യം ഒപ്പം ചേര്‍ക്കുകയായിരുന്നു.

Top