റാഫേല്‍ ഇടപാട്; പതിനഞ്ച് മിനിട്ട് സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: റാഫേല്‍ അഴിമതി വീണ്ടും രാജ്യത്ത് ചര്‍ച്ചയാവുകയാണ്. റാഫേല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 15 മിനിട്ട് സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. താന്‍ ചോദിക്കുന്ന ചോദ്യത്തിന് മോദിക്ക് എന്തായാലും ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും രാഹുല്‍ പറയുന്നു.മോദി പറയുന്ന സമയത്ത് പറയുന്ന സ്ഥലത്ത് സംവാദത്തിന് ഞാന്‍ തയ്യാറാണ്. അനില്‍ അംബാനിയെയും എച്ച്എഎലിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രസ്താവനയെക്കുറിച്ചും സംസാരിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നായിരുന്നു വെല്ലുവിളി. ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുല്‍ മോദിയെ വെല്ലുവിളിച്ചത്.

റാഫേല്‍ ഇടപാടില്‍ നടപടിക്രമങ്ങള്‍ പാലിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. രാത്രി രണ്ട് മണിക്കാണ് സിബിഐ ഡയറക്ടറെ മാറ്റിയത്. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ മോദിക്ക് സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഢില്‍ ബിജെപി ജനങ്ങള്‍ക്കായി ഒന്നും നല്‍കിയില്ല. കഴിഞ്ഞ 15 വര്‍ഷം ഭരിച്ചിട്ടും തൊഴിലില്ലായ്മ നികത്താന്‍ കഴിഞ്ഞില്ല അവര്‍ക്ക്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സര്‍ക്കാര്‍ ഒഴിവുകള്‍ പൂര്‍ണമായും നികത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Top