പാകിസ്ഥാന് മുകളിലൂടെ പറക്കാതെ മോദി; നാല് മണിക്കൂര്‍ കൂടുതല്‍ പറക്കാൻ തീരുമാനം

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പാകിസ്ഥാൻ്റെ മുകളിലൂടെ പറക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ്.   ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കായി കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കിലേയ്ക്കുള്ള യാത്രയ്ക്കാണ് പാകിസ്താനു മുകളിലൂടെ പറക്കുന്നതിനു പകരം നാല് മണിക്കൂർ അധികം പറന്ന് ലക്ഷ്യത്തിലെത്താൻ തീരുമാനിച്ചത്.

ഒമാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ ഇപ്പോൾ തീരുമാനിച്ചത്. മോദിയുടെ യാത്രയ്ക്കായി പാക് വ്യോമപാത തുറക്കാമെന്ന് പാകിസ്താന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ അത് സ്വീകരിക്കാതെയാണ് ഇന്ത്യയുടെ പുതിയ തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 13, 14 തീയതികളിലാണ് പ്രധാനമന്ത്രി വിവിഐപി വിമാനത്തില്‍ കിര്‍ഗിസ്ഥാനിലേയ്ക്ക് പോകുന്നത്. പാകിസ്താന്‍ വഴി യാത്ര ചെയ്യുമ്പോള്‍ എട്ടു മണിക്കൂറിനു പകരം നാലു മണിക്കൂര്‍ കൊണ്ട് കിര്‍ഗിസ്ഥാനില്‍ എത്തിച്ചേരാന്‍ കഴിയും. മോദിയുടെ യാത്രയ്ക്ക് പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കുന്നതിന് ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ‘തത്വത്തില്‍ അനുമതി നല്‍കിയ’തായി കഴിഞ്ഞ ദിവസം പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് പാകിസ്താന്റെ വ്യോമപാത ഒഴിവാക്കുകയാണെന്നാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍, ഇറാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ വ്യോമപാത ഉപയോഗിച്ച് ബിഷ്‌കെക്കിലേയ്ക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍നിന്ന് കിര്‍ഗിസ്ഥാനിലേയ്ക്ക് പാകിസ്താന്റെ വ്യോമപാതയാണ് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ ബാലാക്കോട്ട് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാവുകയും പാകിസ്താന്റെ വ്യോമപാതകള്‍ അനിശ്ചിതകാലത്തേയ്ക്ക് അടയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.

ബുധനാഴ്ചയാണ് മോദി ബിഷ്‌കെക്കിലേയ്ക്ക് തിരിക്കുന്നത്. ഷ്ങ്ഹായ് ഉച്ചകോടിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയ്ക്കിടയില്‍ ഇമ്രാന്‍ ഖാനുമായുള്ള ഉഭയകക്ഷിച ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Top