ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍.

പൂനെ: ഇന്ത്യൻ ശിക്ഷാ നിയമവും (IPC ), ക്രിമിനൽ നടപടി ചട്ടവും (Cr .PC ) ഭേദഗതി ചെയ്യണമെന്ന നിശ്ചയദാർഢ്യത്തിലാണ് എൻഡിഎ സർക്കാരെന്നു കേന്ദ്ര ആഭ്യന്തര.അമിത് ഷാ. പൂനെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.രാജ്യത്തിനു കൂടുതൽ ഉപകരിക്കുന്ന രീതിയിൽ ചട്ടത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണു നീക്കമെന്നും അമിത് ഷാ പറഞ്ഞു.

ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കുന്ന വിധം ഐ പിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന്‍ റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിടുണ്ട്.സ്ത്രീപീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ രാജ്യത്തെ നിയമസംവിധാനത്തിലെ പാളിച്ചകൾ ചർച്ചയാകുന്ന സമയത്താണ് അമിത് ഷായുടെ നിര്‍ണായക പ്രതികരണം.

വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൈവരിച്ച നേട്ടങ്ങളെ അമിത്ഷാ പ്രശംസിച്ചു. വീരമൃത്യു വരിച്ച പൊലീസുകാര്‍ക്ക് അദ്ദേഹം ആദരാജ്ഞലികളും അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.അതിക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കു പോലും രാജ്യത്തു ശിക്ഷ ലഭിക്കാൻ വൈകുന്നുവെന്ന ചർച്ചകൾ വ്യാപകമാണ്. 2012ൽ നടന്ന നിർ‌ഭയ കേസിലെ ശിക്ഷ ഇതുവരെയും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തു മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന പൊലീസ് സേനകളെ അമിത് ഷാ അഭിനന്ദിച്ചു. മൂന്ന് ദിവസമായി നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ഹോം സെക്രട്ടറി അജയ് കുമാർ ബല്ല തുടങ്ങിയവർ പങ്കെടുത്തു.Union Home Minister Amit Shah has asserted the NDA government’s resolve to amend the IPC and the CrPC to make them more conducive for the country, amid the debate on delay in criminal justice delivery system, especially in heinous crimes like rape.

Top