ഭാര്യയുടെ മാറിലേക്ക് കെട്ടിയിട്ട മുന്തിരിക്കുല കടിച്ചെടുക്കുന്ന മത്സരം: സൂര്യ ടിവിയിലെ സൂപ്പര്‍ ജോഡി വിവാദത്തില്‍

കൊച്ചി: സൂര്യ ടിവി അവതരിപ്പിക്കുന്ന സൂപ്പര്‍ ജോഡി എന്ന പരിപാടി വിവാദത്തിലാകുന്നു. മുമ്പ് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ ചെയ്ത് സദാചാര വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു സൂര്യ ടിവി. സൂപ്പര്‍ ജോഡിയും ഒരു റിയാലിറ്റി ഷോയാണ്. താര ദമ്പതികളെയും മറ്റും അണിനിരത്തി ചെയ്യുന്ന മത്സര പരിപാടിയാണ് സൂപ്പര്‍ ജോഡി. എന്നാല്‍ പരിപാടിയിലെ ഗയിം ഷോകള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ബലൂണ്‍ പൊട്ടിക്കല്‍ എന്ന ഗെയിമാണ് കഴിഞ്ഞ എപ്പിസോഡില്‍ നടന്നത്. സീരിയല്‍ അഭിനേതാക്കളായ നടിമാരെയും അവരുടെ ഭര്‍ത്താക്കന്മാരെയും പരസ്പരം ചേര്‍ത്തു നിര്‍ത്തി ഇവര്‍ക്ക് നടുക്ക് ബലൂണ്‍ വച്ചശേഷം ഇരുവരെയും ചേര്‍ത്തു കെട്ടുന്നു. പിന്നീട് ഇവരോട് ഇതു പൊട്ടിക്കാന്‍ ആവശ്യപ്പെടുന്നു. കിടപ്പുമുറിയില്‍ മാത്രം കാണിക്കേണ്ട സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നതെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫെബ്രുവരിയില്‍ ആയിരുന്നു ‘സൂപ്പര്‍ ജോഡി’ സംപ്രേഷണം തുടങ്ങിയത്. കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത എപ്പിസോഡിലെ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്. ഷോയിലെ ഒരു ഭാഗമാണ് ജോഡികള്‍ പങ്കെടുക്കുന്ന ഗെയിം.

കൂടാതെ ദമ്പതികളില്‍ ഭാര്യയുടെ കഴുത്തിലൂടെ താഴേക്ക് കെട്ടിത്തൂക്കിയ മുന്തിരിക്കുല ഭര്‍ത്താവ് കടിച്ചെടുക്കുന്ന ഒരു ഗയിമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Top