ആ നടി എനിക്ക് അന്നും ഇന്നും അത്ഭുതവും ച്രചോദനവുമാണ്: സൂര്യയുടെ മനസ്സ് കീഴടക്കിയ താരസുന്ദരി ഇതാണ്

സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തില്‍ നടിമാരുടെയെല്ലാം കയ്യടി ഒരുപോലെ നേടിയിട്ടുള്ള താരമാണ് സൂര്യ. എല്ലാവരുടെയും ഗുഡ് ബോയ് സര്‍ട്ടിഫിക്കറ്റ് ഒരു പോലെ നേടിയിട്ടുള്ള താരം തന്നെ ഏറെ സ്വാധീനിച്ച നടിയെക്കുറിച്ച് തുറന്ന് പറഞ്ഞു സൂര്യ. മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ വുമണ്‍ ഇന്‍ കളക്ടീവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി സിമ്രനെ പറ്റിയാണ് സൂര്യ ഏറെ സന്തോഷത്തോടെ പറഞ്ഞത്.

സിനിമയില്‍ വന്ന സമയത്ത് ഡയലോഗ് പഠിക്കാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടിരുന്നു. ആ സമയത്ത് ഹിന്ദി സംസാരിക്കുന്ന നടിയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചു. തമിഴ് വശമില്ലാതിരുന്നിട്ടും ഒരു ഡയലോഗ് പോലും തെറ്റിക്കാത്ത നടി അത്ഭുതമായി. തനിക്ക് വരെ ഒട്ടേറെ തവണ ഡയലോഗ് തെറ്റിക്കേണ്ടി വന്നിട്ടുണ്ട്. പീന്നീട് ഒരുപാട് ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പോസിറ്റീവായ പ്രതികരണമാണ് അവരുടെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നത്. മോശം കാര്യങ്ങളോട് നോ പറയാനുള്ള ശേഷി അവര്‍ക്ക് ഉണ്ടായിരുന്നു. വിവാഹിതയായ ശേഷവും സിനിമയില്‍ അവര്‍ വീണ്ടു തിരികെയെത്തി. ഇപ്പോഴും ഒരു മാറ്റവും ഇല്ല. അവര്‍ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നു. ഇത് മഹത്തരമായ കാര്യമാണ്. പുരുഷന്മാര്‍ക്ക് പോലും പലപ്പോഴും അത് സാധിക്കില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും പറഞ്ഞത് സിമ്രനെകുറിച്ചാണെന്ന് പിന്നീടാണ് ആരാധകര്‍ക്ക് മനസിലായത്. കാരണം സൂര്യയുടെ ആദ്യ ചിത്രമായ നേര്‍ക്കു നേരില്‍ ഒപ്പമഭിനയിച്ചത് സിമ്രനാണ്. ഇതിനു ശേഷവും സൂര്യ- സിമ്രന്‍ താരജോഡികളായ ചിത്രങ്ങള്‍ ബോക്സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിരുന്നു.

Top