മോശം പരാമര്‍ശം നടത്തിയ സൂര്യ, സത്യരാജ്, ശരത് കുമാര്‍ ഉള്‍പ്പെടെ ഏഴ് പ്രമുഖ താരങ്ങള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

ചെന്നൈ: മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഏഴ് തമിഴ് നടന്‍മാര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. സൂര്യ, സത്യരാജ്, ശരത് കുമാര്‍, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ശരണ്‍, വിജയ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് വാറണ്ട്.

2009ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന കേസിലാണ് നടപടി. ഈ കേസുകളില്‍ പല തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്തതിനാലാണ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രമുഖ സിനിമാ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top