വ്യത്യസ്ത രൂപത്തില്‍ ഭാവത്തില്‍ സൂര്യ കസറുന്നു; 24ന്റെ ട്രെയിലര്‍ തകര്‍ത്തു

surya

പേരിലും രംഗങ്ങളിലും സസ്‌പെന്‍സ് നിറച്ച് 24ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകരുടെ കാത്തിരിപ്പിന് ആശ്വാസമേകിയാണ് സൂര്യയുടെ കിടിലം ലുക്കുകളോടെ 24ന്റെ ട്രെയിലര്‍ എത്തിയത്. സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് ചിത്രം. മൂന്ന് വ്യത്യസ്ത കഥാപാത്രമായാണ് സൂര്യ ചിത്രത്തിലെത്തുന്നത്.

തമിഴ് താരറാണി സാമന്തയാണ് ചിത്രത്തിലെ നായിക. മലയാള നടി നിത്യാ മേനോനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സൂര്യയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീനും 2ഡി എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എആര്‍ റഹ്മാന്റെ സംഗീതം കൂടിയാകുമ്പോള്‍ പിന്നെ പറയണോ പൂരം. 100 കോടി മുടക്കിയാണ് ചിത്രം യനിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 24. ട്രെയിലര്‍ കാണൂ..

Top