പുരുഷനായി ജനിച്ചെങ്കിലും പൂര്‍ണമായി പെണ്ണായി മാറിയ സീമ വിനീത് വരനെ തേടുന്നു.

തിരുവനന്തപുരം: ആണായി ജനിച്ച് പെണ്ണായി മാറിയ സീമ വിനീതിനെ മലയാളികൾക്ക് സുപരിചിതമാണ്. താരം പങ്ക് വച്ച വർഷപൂജയുടെ ചിത്രങ്ങൾ എല്ലാം കുറച്ചുനാളുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഒരു വര്‍ഷം മുന്‍പാണ് സീമയുടെ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് വർഷപൂജ നടത്തി താൻ പൂര്‍ണ്ണമായി സ്ത്രീയായി മാറിക്കഴിഞ്ഞെന്ന് ലോകത്തോട് താരം വിളിച്ചു പറയുന്നത്. സ്വന്തമായുള്ള യൂ ട്യൂബ് ചാനൽ വഴിയാണ് സീമ തന്റെ വിവാഹ സങ്കൽപ്പങ്ങളെ പറ്റി തുറന്ന് പറയുകയാണ് സീമ.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പൂര്‍ണ്ണമായി സ്ത്രീയായി മാറിയ സീമ തന്റെ വിവാഹസങ്കല്‍പ്പങ്ങളെ പറ്റി പങ്കുവച്ചിരിക്കയാണ്. സ്വന്തം യൂ ട്യൂബ് ചാനല്‍ വഴിയാണ് സീമ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ പറ്റി തുറന്ന് പറഞ്ഞത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ സീമ ഒരു മേക്കപ്പ് സ്റ്റുഡിയോയും യൂ ട്യൂബ് ചാനലിനൊപ്പം നടത്തുന്നുണ്ട്. താരത്തിന്റെ മിക്ക വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ലൈഫ് പാര്‍ട്ണറിനെ പറ്റിയുള്ള കാര്യങ്ങള്‍ നിരവധി ആളുകള്‍ ചോദിച്ചിട്ടുണ്ടായിരുന്നുവെന്നും അതിനുള്ള മറുപടിയാണിത് എന്ന് പറഞ്ഞു കൊണ്ടാണ് സീമ വീഡിയോ ആരംഭിക്കുന്നത്. തികച്ചും മാനുഷിക പരിഗണന നല്‍കുന്ന തന്നെയും തന്റെ കമ്മ്യൂണിറ്റിയെയും മനസിലാക്കുന്ന, സ്വീകരിക്കാന്‍ മനസ്സുള്ള ഒരു വ്യക്തി ആയിരിക്കണം തന്റെ ഭാവി ഭര്‍ത്താവ് എന്നാണ് സീമ പറയുന്നത്. മാത്രമല്ല നാലാളിന്റെ മുന്‍പില്‍ അഭിമാനപൂര്‍വ്വം തന്റെ കൈപിടിച്ചു നടക്കുന്ന ഒരു വ്യക്തി. ആ വ്യക്തിക്ക് സെല്ഫ് കോണ്‍ഫിഡന്‍സ് തീര്‍ച്ചയായും ഉണ്ടായിരിക്കണം.

ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ തന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് തന്റെ ഭര്‍ത്താവ്. ഞാന്‍ വിവാഹം കഴിക്കുന്ന ആള്‍ എന്റെ ജീവിതാവസാനം വരെ തന്റെ ഒപ്പം ഉണ്ടാകണമെന്നും സീമ പറയുന്നു. എന്റെ അമ്മയെ സ്നേഹിക്കണം. വിവാഹം ഒരു ഉടമ്ബടി ആയി കാണുന്ന വ്യക്തിയും, അല്ലാതെ നമ്മുടെ കുറവുകളെ മനസ്സിലാക്കി മാത്രം ജീവിതത്തില്‍ വന്നു പോകുന്ന ആള്‍ ആയിരിക്കരുതെന്നും സീമ പറയുന്നു. ഒപ്പം വസ്ത്രം മാറുന്നപോലെ വിവാഹത്തെ കണക്കാക്കുന്ന ഒരു വ്യക്തി ആകരുത് എന്നെ വിവാഹം ചയ്യാന്‍ പോകുന്ന ആളെന്നും സീമ കൂട്ടിച്ചേര്‍ത്തു.

Top