സോനാക്ഷി സിന്‍ഹയ്‌ക്കൊപ്പം ചുവടുവെച്ച് വിരാട് കൊഹ്ലി

virat-sonakshi

ബോളിവുഡ് സുന്ദരി അനുഷ്‌കയുമായുള്ള പ്രണയബന്ധം തകര്‍ന്നെങ്കിലും വിരാട് കൊഹ്ലിക്ക് ആഘോഷവത്തിന് ഒരു കുറവുമില്ല. ഇതൊക്കെ കാണുമ്പോള്‍ അനുഷ്‌കയുടെ വികാരം എന്താകും എന്നാണ് ഗോസിപ്പുകാരുടെ സംശയം. കളിക്കളത്തില്‍ മാത്രമല്ല അഭിനയത്തിലും ഡാന്‍സിലും ഞെട്ടിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ കൊഹ്ലിക്കറിയാം.

ബോളിവുഡ് സുന്ദരി സോനാക്ഷി സിന്‍ഹയ്‌ക്കൊപ്പമാണ് കൊഹ്ലി ചുവടുവെച്ചത്. ഇരുവരുടെ നൃത്തച്ചുവടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നിരവധി താരങ്ങള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ഇരുവരുടെയും മിന്നുന്ന പ്രകടനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ വിവാഹാഘോഷചടങ്ങുകള്‍ക്കിടെ നടന്ന സംഗീത് സെറിമണിയുടെ ഭാഗമായിട്ടായിരുന്നു ഇരുവരും ഒന്നിച്ച് വേദിയില്‍ നൃത്തം ചെയ്തത്. കൊഹ്ലി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്.

http://https://youtu.be/CTiIf2TjGIc

Top