വിവാഹത്തിന് മുന്‍പ് രഹസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; മുസ്ലീം യുവതിക്ക് കിട്ടിയ ശിക്ഷ ഞെട്ടിക്കുന്നത്

വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീയും പുരുഷനും ഒരുപോലെ കുറ്റക്കാരുമാണ്. ഇന്തോനേഷ്യയിലെ സുമാത്രയിലാണ് വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ശരീഅത്ത് നിയമം പിന്തുടരുന്ന ഈ പ്രദേശങ്ങളില്‍ പരസ്യമായി പൊതുജനമധ്യത്തില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കുന്നത്.ഡെയ്‌ലി മെയിലാണ് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഈ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. muslim-sharitha-got-25-lashesവിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശരീഅത്ത് നിയമം പിന്തുടരുന്ന സുമാത്രയില്‍ മാപ്പില്ലാത്ത കുറ്റകൃത്യമാണ്. ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം നാലു സ്ത്രീകളെയും നാലു പുരുഷന്മാരെയുമാണ് ഈ കുറ്റത്തിന് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 25 ചാട്ടവാറടിയായിരുന്നു ശിക്ഷ വിധിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് സുമാത്ര ദ്വീപിലെ ബന്താ ഏക്ക് എന്ന പ്രദേശത്ത് ഈ ശിക്ഷ നടപ്പിലാക്കിയത്. 25 ചാട്ടവാറടിയാണ് വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവര്‍ക്കുള്ള ശിക്ഷ. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷയാണെങ്കിലും ചാട്ടവാറടി ഏറ്റു വാങ്ങുമ്പോള്‍ സ്ത്രീ മാത്രം മുട്ടുകുത്തി നില്‍ക്കണമെന്നാണ് ചട്ടം. പുരുഷന്മാര്‍ മുട്ടുകുത്തി നില്‍ക്കേണ്ടതില്ലെങ്കിലും ചാട്ടവാറടിയില്‍ ഇളവില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശരീഅത്ത് നിയമപ്രകാരം പൊതുജനമധ്യത്തില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കേണ്ടത്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളും പുരുഷന്മാരും തൂവെള്ള വസ്ത്രം ധരിച്ചാണ് എത്തുക. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചാണ് സ്ത്രീ വരേണ്ടത്. ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കനുസരിച്ച് പല രീതിയിലാണ് ശരീഅത്ത് നിയമത്തില്‍ ശിക്ഷ വിധിക്കുന്നത്. മോഷ്ടാക്കളുടെ കൈവെട്ടുന്നതും, വ്യഭിചാരികളും ദുര്‍നടപ്പുകാരുമായവര്‍ക്ക് നേരെ ജനങ്ങള്‍ കല്ലെറിയുന്നതും, ദൈവനിന്ദ നടത്തുന്നവരെ ചാട്ടവാറടിക്ക് വിധേയമാക്കുന്നതുമാണ് ശിക്ഷാരീതികള്‍.

Top