പ്രവാസി ഭര്‍ത്താവ് അവിഹിതബന്ധം കണ്ടെത്തുമെന്ന് ഭയന്ന് വീട്ടമ്മയും കുട്ടി കാമുകനും ആത്മഹത്യ ചെയ്തു

ആലപ്പുഴ :പ്രവാസിയായ ഭര്‍ത്താവിനെ മറന്ന് കാമുകനുമായി കറങ്ങിനടന്നിരുന്ന വീട്ടമ്മ ഒടുവില്‍ ഭര്‍ത്താവ് ജോലി മതിയാക്കി തിരിച്ചെത്തുന്നു എന്നറിഞ്ഞപ്പോള്‍ കാമുകനൊപ്പം ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു.കൈനകരി കുപ്പപുറം സ്വദേശി 22 കാരനും അയല്‍വാസിയും ആലപ്പുഴ തുമ്പോളി സ്വദേശിനി 33 കാരിയായ വീട്ടമ്മയുമാണ്‌ തൂങ്ങിമരിച്ചത്. ഇവരെ കുട്ടനാട്ടിലെ കുപ്പപ്പുറത്തേക്ക് വിവാഹം കഴിച്ചു കൊണ്ടുവന്നതാണ്. കഴിഞ്ഞ ബുധനാഴ്ച ആലപ്പുഴ കല്ലുപാലത്തിനു സമീപമുള്ള ലോഡ്ജിലാണ് നാടിനെ ഞെട്ടിച്ച് കൂട്ടആത്മഹത്യ നടന്നത്.

ഭര്‍ത്താവ് അയക്കുന്ന പണവുമായാണ് രണ്ടു മക്കളുടെ മാതാവുകൂടിയായ വീട്ടമ്മ കുട്ടിക്കാമുകനുമായി ചുറ്റിയടിച്ചിരുന്നത്. മക്കളെ സ്‌കൂളിലയച്ചതിനു ശേഷമായിരുന്നു ആരും അറിയാതെയുള്ള ഇവരുടെ കറക്കങ്ങള്‍. പൊതുവെ ശാന്തസ്വഭാവക്കാരിയും സുന്ദരിയുമായിരുന്ന യുവതി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശ്രദ്ധേയമായ സ്വഭാവവും ആരെയും എളുപ്പത്തില്‍ ആകര്‍ഷിക്കുന്ന സ്വഭാവക്കാരിയുമായ യുവതി നാട്ടുകാര്‍ക്ക് ഒരു സംശയത്തിനിടയും നല്‍കാതെയാണ് പ്രണയം ആരംഭിച്ചത്. 22 കാരനും നാട്ടിലെ മാന്യ പരിവേഷമുള്ള പയ്യനായിരുന്നു.അതുകൊണ്ടുതന്നെ ഇവര്‍ തമ്മിലുള്ള അടുപ്പവും ഇടക്കിടെയുള്ള ഭവന സന്ദര്‍ശനവും യുവതിയുടെ അയല്‍ക്കാരില്‍ സംശയമേ ഉണ്ടാക്കിയിരുന്നില്ല. ഈ സാഹചര്യം മുതലാക്കിയാണ് ഇരുവരും പ്രണയം തുടങ്ങിയത്.ഒടുവില്‍ പ്രവാസ ജീവിതം മതിയാക്കി ഭര്‍ത്താവ് തിരികെ വരുന്നുവെന്നറിഞ്ഞപ്പോള്‍ കാമുകനുമായുള്ള ബന്ധം പിടിക്കപ്പെടുമെന്ന് ഇവര്‍ ഭയന്നിരുന്നു.തുടർന്ന് ആദ്മിഹത്യ ചെയ്യുകയായിരുന്നു .

Top