ഒരേ സമയം പല കാമുകന്മാർ ഉള്ള സ്ത്രീകൾ !പ്രവാസിയുടെ ഭാര്യക്ക് രഹസ്യ ബന്ധം, ഒടുവിൽ കാമുകൻ ചെയ്തത്..

കൊച്ചി:ഭര്‍ത്താവിനെ അറിയിക്കാതെ കൊണ്ടുനടന്ന ബന്ധത്തെ കുറിച്ച് ഒരു സ്ത്രീ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കല മോഹന്‍.രഹസ്യബന്ധങ്ങളാണ് കുടുംബ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. എന്നാല്‍ പിരിഞ്ഞ് കഴിയുന്നവര്‍ക്കിടയില്‍ ഇത്തരം ബന്ധങ്ങള്‍ സാധാരണവുമാണ്. പങ്കാളിയില്‍ നിന്നുള്ള ഒഴിവാക്കലും മറ്റും ഒടുവില്‍ ചെന്ന് നില്‍ക്കുക ഇത്തരം ബന്ധങ്ങളില്‍ ആയിരിക്കും.

കല മോഹന്റെ കുറിപ്പ്:

അവിഹിതം പാപമാണ്, ധാർമ്മികതയ്ക്ക് എതിരാണ്, മൂല്യച്യുതി ആണ്.. അത് സദാചാരം.. പക്ഷെ അതിനോട് അനുബന്ധിച്ചു ഒരു ചോദ്യം ഒരാൾ എന്നോട് ചോദിച്ചു..ഞാൻ അതിവിടെ വെയ്ക്കുന്നു.. സത്യത്തിൽ അവിഹിതം അല്ലേൽ വിവാഹേതര ബന്ധങ്ങളിൽ ആരെങ്കിലും സത്യസന്ധത പുലർത്താറുണ്ടോ?

ഒരു സ്ത്രീ അവരുടെ ഒരു വർഷം പിന്നിട്ട വിവാഹേതര ബന്ധത്തിന്റെ അനുഭവം പറഞ്ഞു.. ഭര്തതാവ്‌ വിദേശത്താണ്.. നല്ല സ്വരച്ചേർച്ചയിലും അല്ല.. മക്കൾ ഇല്ല.. പ്രായമായ മാതാപിതാക്കളുടെ ഒപ്പം കഴിയുന്നു..നല്ല ഉദ്യോഗം ഉണ്ട്.. ഒറ്റപെടലിന്റെ തീവ്രതയിൽ, ഫേസ് ബുക്ക്‌ വഴി പരിചയപ്പെട്ട സമ്പന്നൻ ആയി കൂട്ടായി.. ഫോൺ വിളിക്കൽ ഒന്നുമില്ല.. മെസ്സേജ് മാത്രം.. കുശലം ചോദിക്കൽ ഇല്ല. സ്നേഹ സംഭാഷണം ഇല്ല..


പിന്നെ എന്ത് അവിഹിത ബന്ധം എന്ന് ചോദിച്ചാൽ, അവർക്ക് അയാളെന്നാൽ ഭ്രാന്തായിരുന്നു.. തമ്മിൽ കാണുന്ന ദിവസം അവിടെ നിന്നും ഒരു വിളി ഉണ്ടാകും.. വരുന്ന സമയം പറയാൻ… എവിടെ കൂടുന്നു എന്നറിയാൻ.. കുറച്ചു നേരം ഒരുമിച്ചു പങ്കിടുന്നു, പുള്ളി പോകുന്നു… വളരെ പരുക്കൻ ആയ ഒരാൾ.. എന്നാൽ,
കുടുംബസ്ഥൻ.. ഭാര്യയെയും മക്കളെയും പൊന്ന് പോലെ നോക്കുന്ന ആൾ.. വളരെ അധികം തിരക്കുകളുടെ ഇടയ്ക്ക് തനിക്കു തരാൻ ഇത്തിരി സമയം ഉണ്ടാകു.. ഉളള സമയം അത്രയും വിലപെട്ടതായി അവരും കരുതി.. തന്റേതായ പ്രശ്നങ്ങൾക്ക് ഇടയിൽ അയാൾ മാത്രമായിരുന്നു ഒരു സന്തോഷം..

പക്ഷെ അടുത്തിടയ്ക്ക് അവരറിഞ്ഞു.. എട്ട് വർഷമായി, കൊണ്ട് പോകുന്ന ഇതേ തരത്തിലെ മറ്റൊരു സ്ത്രീ ഉണ്ടെന്ന്.. അതവർക്ക് വല്ലാത്ത ഞെട്ടൽ ഉണ്ടാക്കി..
അദ്ദേഹം ആകട്ടെ വളരെ ലളിതമായി അതിനു ഉത്തരം കൊടുത്തു.. അതിനെന്താ? ചോദ്യം ചെയ്യാൻ നീയാരാ? വ്യഭിചാരിക്കുമ്പോൾ പൈസ കൊടുക്കണം, അത് തരാതെ ഉപയോഗിക്കാൻ, ആത്മസമർപ്പണത്തോടെ ഉള്ള തന്റെ പ്രണയം യാതൊരു മനഃസാക്ഷി കുത്തും ഇല്ലാതെ ഉപയോഗിക്കാൻ അയാൾക്ക്‌ കഴിഞ്ഞു…

ആരോട് പരാതി പറയാൻ? അയാളുടെ ഭാഷയിൽ പറഞ്ഞാൽ രാത്രിയിൽ കാക്കാൻ ഇറങ്ങുന്ന രണ്ടു കള്ളന്മാർ തമ്മിലെന്ത് ഉപാധികൾ? ചതിയിൽ പിന്നെ വഞ്ചന ആകാം.. പുരുഷൻ മാത്രമല്ല, സ്ത്രീയും ഉണ്ട്..
ഒരേ സമയം പല കാമുകന്മാർ ഉള്ളത്..
ഒരേ സമയം നാല് ബന്ധം വരെ കൊണ്ട് പോകുന്ന കുലസ്ത്രീകളെ അറിഞ്ഞിട്ടുണ്ട്.. പലരെയും പ്രണയം നടിച്ചു, സാമ്പത്തിക ചൂഷണം നടത്തി ജീവിക്കുന്നവരെ അറിയാം… ഒരു ഹരമാണ് അവർക്ക് ഇത്തരം ബന്ധങ്ങളുടെ കൂമ്പാരം…

ഇതിൽ തെറ്റില്ല.. ഒരേ മാനസിക നിലയിൽ ഉള്ളവരെ തിരഞ്ഞെടുത്താൽ തീരുന്ന പ്രശ്നം എന്ന് പറഞ്ഞു ഞാൻ എന്റെ കൗൺസിലർ ഉത്തരം ഒതുക്കി… അതല്ലാതെ എന്ത് പറയാൻ !!

Top