വീട്ടമ്മയ്ക്ക് പ്രിയം കൗമാരക്കാരെ..’കുട്ടി’കാമുകനൊപ്പം കുളി നടത്തിയ ഭാര്യയെ ഭർത്താവ് പൊക്കി!

കുട്ടിക്കാമുകന്മാരുമായി രതിക്രീഡ നടത്തിയ ഭാര്യ ഒടുവിൽ ഭർത്താവിന്റെ പിടിയിലായി .കൗമാരക്കാരനായ കാമുകനൊപ്പം ബാത്ത്ടബ്ബിൽ കുളിക്കുകയായിരുന്ന തന്റെ ഭാര്യയെ കയ്യോടെ പിടികൂടി ഭർത്താവ്. പിന്നീടാണ് കൗമാര പ്രായത്തിൽ തന്നെയുള്ള നിരവധി കാമുകന്മാർ തന്റെ ഭാര്യയ്ക്കുണ്ടെന്ന വിവരം ഈ നിർഭാഗ്യവാനായ ഭർത്താവ് മനസിലാക്കുന്നത്. അമേരിക്കയിലെ ഐഡഹോയിലെ സോഡാ സ്പ്രിംഗ്സിൽ 2016-17 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്.

അമാൻഡ കാതറിൻ സ്റ്റീൽ ഏന്ന് പേരുള്ള 34കാരിയായ തന്റെ ഭാര്യ താൻ കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടിലെ ബാത്ത്ടബിൽ കാമുകനൊപ്പം സ്നാനം നടത്തുന്നത് ഇവരുടെ ഭർത്താവ് കണ്ടെത്തിയതോടെയാണ് കാതറിന്റെ കള്ളക്കളികൾ പുറത്താകുന്നത്. തുടർന്ന് ഭർത്താവ് കാതറിനെ ചോദ്യം ചെയ്തപ്പോഴാണ് താൻ നിരവധി കൗമാരപ്രായക്കാരുമായി അന്തിയുറങ്ങിയ വിവരം ഇവർ ഭർത്താവിനോട് സമ്മതിച്ചത്.അതുവരെ തന്റെ ഭാര്യയോട് ക്ഷമിക്കാൻ തയ്യാറായിരുന്ന ഭർത്താവ് ഇതുകൂടി കേട്ടതോടെ വിവാഹമോചനത്തിനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

കാതറിൻ താനുമായും തന്റെ ചില സുഹൃത്തുക്കളുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് വീട്ടമ്മയുടെ ‘ഇര’കളിൽ ഒരാളായ കൗമാരക്കാരൻ ഐഡഹോ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.എന്നാൽ താൻ കുറ്റമൊന്നും ചെയ്തില്ലെന്ന നിലപാടിലാണ് കാതറിൻ ഇപ്പോഴും.ഐഡഹോയിൽ 16, 17 വയസുള്ള കൗമാരക്കാരുടെയൊപ്പം അവരുമായി അഞ്ച് വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. ജൂൺ 10നാണ് ഐഡഹോയിലെ കോടതി ഈ കേസിൽ വിധി പറയുക. ശിക്ഷിക്കപ്പെട്ടാൽ ജീവപര്യന്തം തടവാണ് കാതറിന് ലഭിക്കുക.

Top