കല്യാണം കഴിഞ്ഞു പ്രവാസിയായ ഭർത്താവ് ഗള്‍ഫിലേക്ക് മടങ്ങി.. ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം ഒളിച്ചോടി !

കോട്ടയം :പ്രവാസികളുടെ ഭാര്യമാർ ഒളിച്ചോടുന്നത് പതിവായി വാർത്തകൾ വരാറുണ്ട് .ഇപ്പോഴിതാ കല്യാണശേഷം പത്തുനാൾ കഴിഞ്ഞു തിരിച്ചുപോയ പുയാപ്ലയുടെ ഭാര്യ കഞ്ചാവ് കേസിലെ പ്രതിയായ കാമുകനൊപ്പം ഒളിച്ചോടി .കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഭർത്താവ് ഗൾഫിൽ പോയി .തൊട്ടു പിന്നാലെ ഭാര്യ പഴയ കാമുകനെ പാതിരാത്രിയില്‍ വിളിച്ചു വരുത്താന്‍ തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്നു മനസ്സിലായതോടെ 19കാരിയായ യുവതി കാമുകനൊപ്പം സ്ഥലം കാലിയാക്കി. പോകുമ്പോള്‍ 10 പവന്റെ ആഭരണങ്ങളും എടുക്കാന്‍ മറന്നില്ല. കഞ്ചാവ് കേസിലെ പ്രതിയാണ് കാമുകന്‍ എന്ന പ്രത്യേകതയുമുണ്ട്.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ഓഫാണ്. എന്തായാലും തൃക്കൊടിത്താനം പൊലീസ് ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി. ആറു മാസം മുന്‍പാണ് 19കാരിയും 21കാരനായ പ്രവാസിയുമായി കല്യാണം നടന്നത്. ആര്‍ഭാടമായിട്ടായിരുന്നു വിവാഹം. പത്താം ദിവസം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. ഇതോടെ യുവതി ആകെ വിഷമത്തിലായി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ വിമാനത്താവളം വരെ ഒപ്പംപോയി. കരഞ്ഞുകലങ്ങിയ കണ്ണുമായി നിന്ന മരുമകളെ സാന്ത്വന വാക്കുകളോടെ അമ്മായിയമ്മ ആശ്വസിപ്പിച്ചു. അവളെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.


മരുമകളും അമ്മായിയമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങള്‍ കഴിഞ്ഞില്ല, പഴയ കാമുകന്‍ മൊബൈലില്‍ വിളിച്ചു. ഇതോടെ യുവതിയുടെ ദു:ഖമെല്ലാം പമ്പകടന്നു. ഒരാള്‍ രാത്രിയില്‍ വീട്ടില്‍ വന്നുപോവുന്നുണ്ടെന്ന് അയല്‍വാസികളില്‍ ആരോ ആണ് അമ്മായിയമ്മയോട് പറഞ്ഞത്. പക്ഷേ, അവര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് രണ്ടും കല്പിച്ച് അവര്‍ മരുമകളോട് കാര്യങ്ങള്‍ തിരക്കി. ഇതോടെ പണിപാളിയെന്ന് മരുമകള്‍ക്ക് മനസ്സിലായി.

പിറ്റെദിവസം തന്നെ മരുമകളെ കാണാതായി. ബന്ധുവീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. എന്നാല്‍, കാമുകനും കാമുകിയും സുഖമായി ജീവിക്കട്ടെയെന്നാണ് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്. മകളെ ഇങ്ങോട്ട് കൊണ്ടുവരരുതെന്ന് യുവതിയുടെ മാതാപിതാക്കളും പൊലീസിനോട് പറഞ്ഞുവത്രേ. അതുകൊണ്ടുതന്നെ പൊലീസിനും കേസ് അന്വേഷിക്കാന്‍ വലിയ താല്‍പര്യമില്ല ഇപ്പോള്‍.

Top