കൂട്ടുകാരിയെ സ്വന്തമാക്കാൻ ഭാര്യയെ കൊന്നുതള്ളി !!വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും സിനിമയും പ്രചോദനമായി യുവതിയുടെ കൊലപാതകം ഞെട്ടിക്കുന്നത്.

തൃപ്പൂണിത്തുറ: ഭാര്യയെ കൊലപ്പെടുത്താന്‍ യുവാവിനും കാമുകിക്കും പ്രേരകമായത്‌ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒത്തുചേരലും സിനിമയുംആയിരുന്നു . കാമുകിയുമൊത്ത് ജീവിക്കാൻ സിനിമയെ വെല്ലുന്ന തിരക്കഥയുണ്ടാക്കിയാണ് ഭർത്താവ് പ്രേം കുമാർ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത് .സെപ്റ്റംബർ 20ന് വിദ്യയുമായി തിരുവനതപുരം പേയാടുള്ള വില്ലയിൽ എത്തിയ ശേഷം അമിതമായി മദ്യം നൽകി കഴുത്തിൽ കയറിട്ടു കുരുക്കി കൊലപ്പെടുത്തി.തുടര്ന്ന് മൃതദേഹം കാറില് തിരുനെല്വേലിയിലെത്തിച്ച് ഉപേക്ഷിച്ചു. ഒപ്പം വിദ്യയുടെ ഫോൺ ഓൺ ചെയ്ത് നിസാമുദ്ദീൻ എക്സ്‌പ്രസ്സ്ഇൽ ഉപേക്ഷിച്ചു. ഇതിനുശേഷം ദിവ്യയെ കാണാനില്ലെന്ന് പ്രേംകുമാര് സുനിത ക്കൊപ്പഎത്തി പൊലീസിന് പരാതി നല്കുകയും ചെയ്തു.

ചേര്‍ത്തല സ്വദേശി വിദ്യ (48) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ്‌ പ്രേംകുമാറും (40), കാമുകി സുനിത ബേബി(39)യും കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു.വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എസ്‌.എസ്‌.എല്‍.സിക്ക്‌ ഒരുമിച്ചു പഠിച്ച കൂട്ടുകാരിയെ സ്വന്തമാക്കാനായാണ്‌ പ്രേംകുമാര്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയതെന്നു പോലീസ്‌ വ്യക്‌തമാക്കി. പ്രേംകുമാറിന്റെ എസ്‌.എസ്‌.എല്‍.സി. ബാച്ചില്‍പെട്ടവരുടെ സംഗമം തിരുവനന്തപുരത്തു നടന്നപ്പോളാണ്‌ ഇരുവരും കണ്ടു മുട്ടിയതെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചതെന്നും പോലീസ്‌ പറയുന്നു. ’96’ സിനിമാ മോഡലില്‍ ഒത്തുചേര്‍ന്ന കാമുകീ കാമുകന്‍മാര്‍ കൊലപാതകത്തിനു ശേഷം ‘ദൃശ്യം’ സിനിമാ മോഡലില്‍ തെളിവു നശിപ്പിക്കാനും ശ്രമിച്ചു.

മൃതദേഹം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി തള്ളുകയും തെളിവു നശിപ്പിക്കാനായി വിദ്യയുടെ ഫോണ്‍ നേത്രാവതി എക്‌സ്‌പ്രസില്‍ ഉപേക്ഷിക്കുകയും ചെയ്‌തു. കൊലപാതകത്തില്‍ പങ്കാളിയായ കാമുകി ഭര്‍ത്താവിന്റെ അടുത്തേക്കു തിരിച്ചു പോകാന്‍ ഒരുങ്ങുന്നുവെന്ന്‌ സംശയം തോന്നിയ പ്രേംകുമാര്‍ പോലീസിന്‌ അയച്ച വാട്‌സാപ്പ്‌ സന്ദേശമാണ്‌ സംഭവത്തിന്റെ ചുരുളഴിച്ചത്‌.

ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയായ പ്രേംകുമാര്‍ വിദേശത്തു നിന്ന്‌ തിരിച്ചെത്തിയശേഷം വിദ്യക്കും മക്കള്‍ക്കുമൊപ്പം കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ഉദയംപേരൂര്‍ ആമേട ക്ഷേത്രത്തിനു സമീപം വാടകയ്‌ക്കു താമസിക്കുകയായിരുന്നു. പുത്തനമ്പലം മായിത്തറ പോലേചിറയില്‍ വീട്ടില്‍ സുന്ദരാമ്മാളുടെ മകളാണ്‌ വിദ്യ. തിരുവനന്തപുരത്ത്‌ പ്രേംകുമാറിന്റെ സ്‌കൂള്‍ സഹപാഠികളുടെ സംഗമത്തില്‍ പങ്കെടുക്കാനാണ്‌ ഹൈദരാബാദില്‍ നിന്ന്‌ വെള്ളറട സ്വദേശിയായ സുനിത ബേബി എത്തിയത്‌.

കഴിഞ്ഞ സെപ്‌റ്റംബര്‍ 20നു പ്രേംകുമാര്‍ ഭാര്യ വിദ്യയെ ആയുര്‍വേദ ചികിത്സ നടത്താനെന്ന വ്യാജന, തിരുവനന്തപുരത്ത്‌ പേയാടുള്ള ഗ്രാന്‍ഡ്‌ ടെക്‌ റിസോര്‍ട്ടിലെത്തിച്ചു. റിസോര്‍ട്ടിലെ താഴത്തെ മുറിയില്‍ പ്രേംകുമാറും വിദ്യയും മുകളിലെ നിലയില്‍ സുനിതാ ബേബിയും താമസിച്ചു. രാത്രി വിദ്യക്കു മദ്യംനല്‍കി മയക്കിയശേഷം പുലര്‍ച്ചെ കഴുത്തില്‍ കയറു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. തുടര്‍ന്ന്‌ മൃതദേഹം കാറില്‍ തമിഴ്‌നാട്‌ തിരുനെല്‍വേലിയില്‍ ദേശീയപാതയ്‌ക്കരികില്‍ ആളൊഴിഞ്ഞ സ്‌ഥലത്ത്‌ ഉപേക്ഷിച്ചു. 23ന്‌ വൈകിട്ട്‌ പ്രേംകുമാര്‍ ഉദയംപേരൂര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതി നല്‍കി. വിദ്യ മുമ്പും പറയാതെ വീട്ടില്‍നിന്നു പോകാറുണ്ടായിരുന്നതു മറയാക്കിയാണു പ്രേംകുമാര്‍ പരാതി നല്‍കിയത്‌.

സെപ്‌റ്റംബര്‍ 22ന്‌ രാവിലെ തിരുനെല്‍വേലി മള്ളിയൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വിദ്യയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം അജ്‌ഞാത മൃതദേഹമായി പരിഗണിച്ചു സംസ്‌കരിച്ചു. പരാതി നല്‍കിയ പ്രേംകുമാറിനെ പോലീസ്‌ ചോദ്യം ചെയ്‌തെങ്കിലും സംശയിച്ചിരുന്നില്ല. എന്നാല്‍, അതിനുശേഷം ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ അപേക്ഷിക്കുകയും ചോദ്യംചെയ്‌ത പോലീസ്‌ ഉദ്യോഗസ്‌ഥരെ അവഹേളിക്കുകയും ചെയ്‌തതോടെപോലീസിന്‌ സംശയം തോന്നിയിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ തിരുവനന്തപുരത്ത്‌ കാമുകിയോടൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. അതിനിടെയാണ്‌ വിദ്യ തന്നില്‍ നിന്ന്‌ അകലുന്നുവെന്ന സംശയത്തെത്തുടര്‍ന്ന്‌ പ്രേംകുമാര്‍ വാട്‌സാപ്‌ സന്ദേശമയച്ചത്‌. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ ചോദ്യംചെയ്യലിലാണു വിദ്യയെ കൊലപ്പെടുത്തിയതാണെന്നു പ്രേംകുമാര്‍ സമ്മതിച്ചത്‌.

മൃതദേഹത്തിലെ വസ്‌ത്രങ്ങള്‍കണ്ട്‌ അമ്മ സുന്ദരാമ്മാളും പ്രേംകുമാറിന്റെ ബന്ധുക്കളും കൊല്ലപ്പെട്ടതു വിദ്യയാണെന്നു തിരിച്ചറിഞ്ഞു. ഡി.എന്‍.എ. ടെസ്‌റ്റും മൃതദേഹം വിദ്യയുടേതാണെന്നു സ്‌ഥിരീകരിക്കാന്‍ സഹായിച്ചു. തിരുവനന്തപുരത്തുനിന്ന്‌ ഇന്നലെ രാവിലെ ഇരുവരെയും ഉദയംപേരൂര്‍ പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. മൃതദേഹം തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാന്‍ പ്രതികളെ സഹായിച്ച അവരുടെ പഴയ ഒരു സഹപാഠിയേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്‌. ഹൈദരാബാദില്‍ നഴ്‌സിങ്‌ സൂപ്രണ്ടായ സുനിത വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ്‌. പ്രേംകുമാറും വിദ്യയും 15 വര്‍ഷം മുന്‍പ്‌ പ്രേമിച്ചു വിവാഹിതരായവരാണ്‌. ഈ ബന്ധത്തില്‍ ഇവര്‍ക്ക്‌ 14 വയസുള്ള മകളും 10 വയസുള്ള മകനുമുണ്ട്‌. പ്രേംകുമാറിനേക്കാള്‍ എട്ടു വയസ്‌ കൂടുതലുള്ള വിദ്യയുടെ നാലാമത്തെ ഭര്‍ത്താവാണു പ്രേംകുമാര്‍. മുന്‍ വിവാഹങ്ങളില്‍ വിദ്യക്കു മൂന്നു മക്കളുമുണ്ട്‌.വിദ്യയെ കഴുത്തു മുറുക്കി കൊന്ന പേയാട്ടിലെ വീട്ടിൽ പ്രേകുമാറും സുനിതയും താമസിച്ചത് ദമ്പതികളായിറ്റായിരുന്നു . ആറ് മാസത്തോളം ഇവിടെ താമസിച്ചിട്ടും നാട്ടുകാരുമായി യാതൊരു വിധത്തിലുള്ള സഹകരണവും ഉണ്ടായിരുന്നില്ല.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 21ന് ​പു​ല​ര്‍​ച്ചെ​യാ​ണ് പ്ര​തി​ക​ള്‍ വി​ദ്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 20ന് ​പ്രേം​കു​മാ​ര്‍ വി​ദ്യ​യു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് പേ​യാ​ട് ഇ​യാ​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ത്ത വി​ല്ല​യി​ല്‍ എ​ത്തി. കാ​മു​കി സു​നി​ത​യു​മാ​യി ഈ ​വി​ല്ല​യി​ല്‍ ഇ​യാ​ള്‍ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.പ്രേം​കു​മാ​റി​ന്‍റെ അ​സു​ഖ​ത്തി​നു തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി ആ​യു​ര്‍​വേ​ദ ചി​കി​ത്സ ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞാ​ണ് വി​ദ്യ​യെ ഇ​വി​ടെ​യെ​ത്തി​ച്ച​ത്. ദ​മ്പ​തി​ക​ള്‍ ആ​ദ്യം മ​ദ്യ​പി​ച്ചു. അ​തി​നു​ശേ​ഷം വി​ദ്യ​ക്ക് പ്രേ​കു​മാ​ര്‍ കൂ​ടു​ത​ല്‍ മ​ദ്യം ന​ല്‍​കി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി.തു​ട​ര്‍​ന്ന് 21ന് ​പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ സു​നി​ത​യും പ്രേം​കു​മാ​റും ചേ​ര്‍​ന്ന് വി​ദ്യ​യു​ടെ ക​ഴു​ത്തി​ല്‍ ക​യ​ര്‍ കു​രു​ക്കി ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ന്നു രാ​ത്രി ആ ​വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചു. പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ പ്രേം​കു​മാ​റി​ന്‍റെ കാ​റി​ലെ പി​ന്‍​സീ​റ്റി​ല്‍ കി​ട​ത്തി​യ​ശേ​ഷം ഇ​രു​വ​രും ചേ​ര്‍​ന്ന് തി​രു​നെ​ല്‍​വേ​ലി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. അ​വി​ടെ ഹൈ​വേ​യോ​ട് ചേ​ര്‍​ന്നു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Top