മകന് വേണ്ടി പെണ്ണാലോചിച്ച് അച്ഛന്‍ പരസ്യം നല്‍കി; ഒബാമയ്ക്ക് വോട്ടുചെയ്തവര്‍ പടിചവിട്ടരുത്; പെട്ടെന്ന് അമ്മയാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് മുന്‍ഗണന

MArriage-Advertisement

ലോസ് ആഞ്ചലന്‍സ്: 48 വയസുകാരന് അച്ഛന്‍ പെണ്ണാലോചിച്ച് പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം കണ്ടാല്‍ ചിരിച്ചു പോകും. മകന്‍ അറിയാതെയാണ് അച്ഛന്‍ പരസ്യം നല്‍കിയത്. എങ്ങനെയുള്ള പെണ്‍കുട്ടിയാണ് വേണ്ടതെന്നുള്ള കുറേ നിബദ്ധനകള്‍ ഈ അച്ഛന്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

താന്‍ പരസ്യത്തില്‍ പറയുന്ന പ്രായം ഉയരം രാഷ്ട്രീയം കാഴ്ചപ്പാട് എന്നിവ ഉള്ളവരല്ലെങ്കില്‍ വിവാഹാലോചനയുമായി പടിചവിട്ടരുതെന്നാണ് വ്യവസ്ഥ. പോരാത്തതിന് എത്രയും പെട്ടെന്ന് അമ്മയാകാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോസ് ആഞ്ചലസ് സ്വദേശിയായ ആര്‍തര്‍ ബ്രൂക്കസ് എന്ന 78കാരനാണ് വിചിത്രമായ ഈ പരസ്യം കൊടുത്തത്.

വയസാകുമ്പോള്‍ മക്കളുടെ മക്കള്‍ക്കൊപ്പം ചെലവഴിക്കണമെന്നും സ്വത്തുക്കള്‍ക്ക് ഒരു അനന്തരാവകാശി വേണമെന്നുമൊക്കെ തോന്നിയപ്പോഴായിരുന്നു ഇത്. അദ്ദേഹം ചെയ്തത് എന്താണെന്നോ? ഒരു പ്രമുഖ അമേരിക്കന്‍ ദിനപത്രത്തില്‍ 900 ഡോളര്‍ മുടക്കി 48കാരനായ മകന്‍ ബാരോണിനു വേണ്ടി ഒരു വിവാഹപരസ്യം നല്‍കി. പെണ്‍കുട്ടിയെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും പട്ടികയായി പരസ്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന വയസ്, ഉയരം, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്നിവ ഉള്ളവര്‍ മാത്രം ഇന്റര്‍വ്യൂവിന് ചെന്നാല്‍ മതിയെന്നും പറയുന്നു.

ഏറ്റവും രസകരമായ കാര്യം അതല്ല. ഒബാമയ്ക്ക് വോട്ടുചെയ്തവരോ ഹിലരിക്ക് വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നവരോ ഇന്റര്‍വ്യൂവിന് വേണ്ടി തന്റെ പടിചവിട്ടരുതെന്നും അദ്ദേഹം പരസ്യത്തില്‍ പറയുന്നുണ്ട്. മകന്‍ അറിയാതെയാണ് അച്ഛന്‍ ഈ പണി ഒപ്പിച്ചത്. അച്ഛന്‍ മകനു വേണ്ടി വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് എങ്ങനെ ശരിയാകും. അതിന് ഒപ്പിച്ച പണി എന്താണെന്നോ. അതുകൊണ്ട് പെണ്ണിനെ ആവശ്യമുണ്ടെന്നു ബാരോണ്‍ തന്നെ പറയുന്ന രീതിയില്‍ പരസ്യം. ഇതൊന്നുമറിയാത്ത ബാരോണ്‍ നാണംകെടാന്‍ വേറെവിടെയെങ്കിലും പോകണോ? ഇത് തനിക്കുണ്ടാക്കിയ നാണക്കേട് എത്രയാണെന്ന് പറഞ്ഞറിയിക്കാനാകില്ലെന്നു ബാരോണ്‍ പറയുന്നു.

എന്നാല്‍ ഇതു നേരിട്ടു പറഞ്ഞ് അച്ഛനെ വേദനിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ഇന്റര്‍വ്യൂ നടക്കട്ടെ എന്നാണ് ബാരോണ്‍ പറയുന്നത്. പരസ്യത്തില്‍ ഏറ്റവും പ്രധാനമായി പറയുന്ന കാര്യം എത്രയും പെട്ടെന്ന് അമ്മയാകാന്‍ മനസുള്ള പെണ്‍കുട്ടികള്‍ക്കാണ് മുന്‍ഗണന എന്നാണ്. മാത്രമല്ല വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുകയും വേണം.

Top