മൂന്നുമാസം മുമ്പ് പ്രൊപോസ് ചെയ്യുമ്പോള്‍ ഞെട്ടലായിരുന്നു; വിവാഹം കഴിക്കാന്‍ പോകുന്നത് ഉറ്റ സുഹൃത്തിനെ: കല്യാണ വിശേഷങ്ങള്‍ പങ്കു വച്ച് സിന്ധു ജോയി

കൊച്ചി: എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധുജോയി വിവാഹിതയാകുന്നു. നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വച്ചു മനസമ്മതം, ഈ വരുന്ന ഇരുപത്തേഴിനു വിവാഹവും. ഇംഗ്ലണ്ടില്‍ ബിസിനസ് നടത്തുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന്‍ ജേക്കബ് ആണു വരന്‍.

വിവാഹക്കാര്യം ഞങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അറിയാമായിരുന്നു. അല്ലാത്ത ചിലര്‍ക്ക് അതൊരു സര്‍പ്രൈസ് ആയിരുന്നു. അദ്ദേഹം കുറച്ചു ശാന്തസ്വഭാവക്കാരനും ഞാന്‍ അല്‍പം വായാടിയുമാണ്. അതുകൊണ്ട് കുറേപേര്‍ പറഞ്ഞു ഈ കോംബിനേഷന്‍ രസകരമായിരിക്കുമെന്ന് സിന്ധു ജോയി പറയുന്നു. വിവാഹം കഴിക്കാന്‍ പോകുന്നത് എന്റെ ഉറ്റ സുഹൃത്തിനെയാണ് എന്നതാണ് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യം. അതുകൊണ്ടുതന്നെ എനിക്കൊരുപാടു ടെന്‍ഷനുമില്ല. ഒരുവര്‍ഷം മുമ്പ് സഭയുടെ ഒരു പരിപാടിയില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അന്നുതൊട്ട് നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. ഞങ്ങള്‍ക്കിടയിലും ഒരുപാട് കോമണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മൂന്നുമാസം മുമ്പാണ് വിവാഹം കഴിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യത്തില്‍ ഏകാന്തത അനുഭവിക്കുന്ന രണ്ടുപേര്‍ ഒന്നിക്കാന്‍ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കില്‍ പറയാം. അദ്ദേഹം നേരത്തെ വിവാഹിതനായിരുന്നു. പക്ഷേ പെട്ടെന്നൊരു നാള്‍ ഭാര്യ പള്ളിയില്‍ വച്ചു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അതോടെ അദ്ദേഹം ആകെ തകര്‍ന്നു, ആ വിഷമത്തില്‍ ”മിനി, ഒരു സക്രാരിയുടെ ഓര്‍മ” എന്ന പേരില്‍ ഒരു പുസ്തകമൊക്കെ എഴുതിയിരുന്നു. ആ പുസ്തകം വായിച്ചതോടെ എനിക്ക് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നിയിരുന്നു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍ സിന്ധു ജോയി പറഞ്ഞു

ഇതേസമയത്ത് ഞാന്‍ എന്റെ അമ്മയെക്കുറിച്ചെഴുതിയ ഒരു അനുസ്മരണക്കുറിപ്പ് അദ്ദേഹവും വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളില്‍ വേദനിക്കുന്ന രണ്ടുപേര്‍ ഒന്നിച്ചാലോ എന്ന് അദ്ദേഹം ആലോചിക്കുന്നത്. മ, പിന്നെ എനിക്കു തോന്നി ഒരുവര്‍ഷമായി എനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന്. അത്രത്തോളം ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. പിന്നീട് വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹം എന്ന തീരുമാനത്തിലേക്കെത്തുന്നത്. എല്ലാവര്‍ക്കും അത്രയേറെ സന്തോഷമുണ്ടായിരുന്നു. അദ്ദേഹം നാട്ടില്‍ വന്നിട്ടുള്ള സമയം കൂടിയായതിനാല്‍ പെട്ടെന്നു തന്നെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചു.

ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുന്നുവെന്നു കരുതി തീര്‍ത്തും രാഷ്ട്രീയത്തിലില്ലെന്നു പറയാനാകില്ല. രാഷ്ട്രീയപരമായ കാര്യങ്ങള്‍ അറിയുകയും അവയെക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിവാഹശേഷം അദ്ദേഹത്തോടൊപ്പം ലണ്ടനില്‍ പോകാന്‍ തന്നെയാണ് തീരുമാനം. എന്നുകരുതി കേരളത്തിലേക്ക് ഇല്ലെന്നല്ല. അങ്ങനെ പൂര്‍ണമായും ഒരു പറിച്ചുനടല്‍ സാധ്യമല്ലല്ലോ. പിന്നെ രാഷ്ട്രീയം കുട്ടിക്കാലം തൊട്ടേ എന്റെ ഉള്ളിലുള്ളതാണ്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്നും ഞാന്‍ വിട്ടുനില്‍ക്കുന്നുവെന്നു കരുതി തീര്‍ത്തും രാഷ്ട്രീയത്തിലില്ലെന്നു പറയാനാകില്ല.

രാഷ്ട്രീയപരമായ കാര്യങ്ങള്‍ അറിയുകയും അവയെക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതു ലണ്ടനില്‍ പോയാലും തുടരും. മാത്രമല്ല വിവാഹിതയായെന്നു കരുതി രാഷ്ട്രീയത്തോട് ഗുഡ്‌ബൈ പറയുകയാണെന്നും കരുതരുത്‌സിന്ധു ജോയി പറയുന്നു.

Top