വിവാഹം കൂടാന്‍ 100 എംഎല്‍എമാര്‍ കൂട്ട അവധിയെടുത്തു..

ഹൈദരാബാദ്: വിവാഹം കഴിഞ്ഞിട്ട് നിയമസഭ കൂടാം ..   വിവാഹത്തിന്റെ  ചടങ്ങുകളിൽകളിൽ സംബന്ധിക്കാൻ എംഎൽഎമാർ കൂട്ടത്തോടെ അവധിയെടുത്തു. ആന്ധ്ര പ്രദേശ് നിയമസഭയിലെ 100 എംഎൽഎമാരാണ് സ്പീക്കറോട് അവധി ആവശ്യപ്പെട്ടത്. സ്പീക്കർ അവധി അപേക്ഷ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന എംഎൽഎമാർ ആന്ധ്ര പ്രദേശിൽനിന്നുള്ളവരാണ്. മാസം ഒന്നേകാൽ ലക്ഷം രൂപതയാണ് ഇവർ വേതനമായി വാങ്ങുന്നത്.

ആന്ധ്രാപ്രദേശിൽ വിവാഹങ്ങൾ ഏറ്റവുമധികം നടക്കുന്നത് മാർഗശീർഷ മാസമാസത്തിലാണ്. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിലാണ് ഈ മാസത്തിലെ മുഹൂർത്തങ്ങൾ വരുന്നത്. ഈ ദിവസങ്ങളിലായി 1.2 ലക്ഷം വിവാഹങ്ങൾ നടക്കുമെന്നാണ് സൂചന. ഈ വിവാഹങ്ങളിൽ പങ്കെടുക്കാനാണ് എംഎൽഎമാർ അവധിയെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം ഒന്നുമുതൽ 30 വരെ സഭ സമ്മേളിക്കാനായിരുന്നു സ്പീക്കറുടെ തീരുമാനം. എന്നാൽ ഭരണകക്ഷിയായ ടിഡിപിയിലെ 100 എംഎൽഎമാർ സ്പീക്കറോട് അവധി ആവശ്യപ്പെടുകയായിരുന്നു. സഭാ സമ്മേളനത്തിനിടെ അവധിയിൽ പോകുന്നതിനു പകരമായി സഭ കൂടുന്ന ദിവസങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊള്ളാൻ എംഎൽഎമാർ അവധി അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ആന്ധ്ര പ്രദേശിൽ 176 എംഎൽഎമാരാണുള്ളത്. ഇതിൽ 67 പേർ മുഖ്യപ്രതിപക്ഷ പാർട്ടിയായ വൈഎസ്ആർ കോണ്‍ഗ്രസിൽനിന്നുള്ളവരാണ്. ഇവർ സഭയുടെ ഈ സെഷൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അവശേഷിക്കുന്ന കൈവിരലിൽ എണ്ണാൻ കഴിയുന്ന എംഎൽഎമാരെ ഉൾപ്പെടുത്തി സഭ ചേരുന്നതിലും നല്ലത് സമ്മേളനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടുന്നതാണെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് സ്പീക്കർ എന്നാണു സൂചന.

Top