ലിംഗമാറ്റത്തിലൂടെ പ്രദീപ് കുമാര്‍ പ്രിതികയായി;ഉടന്‍ പൊലീസ് സബ് ഇന്‍സ്പെക്ടറാകും

ചെന്നൈ:ഭിന്ന ലിംഗത്തില്‍ നിന്നും സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലെത്തിയ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിയാവുകയാണ് കെ.പ്രിതിക യാഷിനി. ജനിച്ചതും വളര്‍ന്നതും പ്രദീപ് കുമാറെന്ന പേരില്‍ പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പ്രിതിക എന്ന യുവതിയായി മാറി.ചെന്നൈ പൊലീസിലാണ് പ്രിതീക ചാര്‍ജെടുക്കുക.ഇരുപത്തഞ്ചുകാരിയായ പ്രിതിക സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് യോഗ്യയാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കൂടാതെ, സംസ്ഥാന പൊലീസില്‍ എതിര്‍ലിംഗത്തില്‍ പെടുന്നവരെ നിയമിക്കാന്‍ ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു.

കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം നേടിയ പ്രിതികയുടെ അപേക്ഷ സംസ്ഥാന പൊലീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് ആദ്യം നിരസിച്ചിരുന്നു. എതിര്‍ലിംഗക്കാര്‍ക്ക് പ്രത്യേക ക്വോട്ടയോ കണ്‍സെഷനോ ഇല്ലെന്ന കാരണമാണ് ബോര്‍ഡ് വ്യക്തമാക്കിയത്. എന്നാല്‍ പ്രിതിക തര്‍ന്നില്ല. നിരന്തരമായ പോരാട്ടങ്ങളിലൂടെയും കോടതി ഉത്തരവുകളിലൂടെയും നിബന്ധനകളില്‍ പ്രിതിക ഇളവു നേടി യോഗ്യത നേടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ നേട്ടം എതിര്‍ലിംഗ വിഭാഗക്കാര്‍ക്കു പുതിയ ആവേശം നല്‍കുന്നതാണെന്ന് പ്രിതിക പ്രതികരിച്ചു. ഐപിഎസ് ഓഫിസര്‍ ആകാനാണ് ആഗ്രഹമെന്നും പ്രിതിക അറിയിച്ചു. എതിര്‍ലിംഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കോളജുകളില്‍ അവസരങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അവരുടെ ക്ഷേമകാര്യത്തിലും തൊഴിലവസരങ്ങളുടെ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു.

Top