മദ്യപിച്ചെത്തിയ അച്ഛന്‍ മക്കളെ ക്രൂരമായി തല്ലി ചതച്ചു; ഒന്‍പത് വയസുകാരന്റെ രണ്ട് കൈയ്യും ഒടിഞ്ഞു

gv

തിരുവനന്തപുരം: സ്വന്തം മാതാപിതാക്കളില്‍ നിന്നും ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന മക്കളുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. തിരുവനന്തപുരത്ത് അതിക്രൂരമായ സംഭവമാണ് നടന്നിരിക്കുന്ന. രണ്ടാനച്ഛന്‍ മക്കളെ തല്ലി ചതക്കുകയായിരുന്നു. തിരുവനന്തപുരം വലിയതുറയിലാണ് സംഭവം.

മദ്യപിച്ചെത്തിയ രണ്ടാനച്ഛന്‍ ഒന്‍പതു വയസ്സുള്ള കുട്ടിയെ എടുത്തെറിയുകയും കൈകള്‍ തിരിച്ചൊടിക്കുകയും ചെയ്തു. ഈ കുട്ടിയുടെ 11 വയസുള്ള സഹോദരിയെയും ഇയാള്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് രക്ഷപ്പെടുത്തിയത്.

ഒന്‍പത് വയസുകാരന്റെ രണ്ട് കൈയ്യും ഇയാള്‍ തിരിച്ചൊടിച്ചു. കുട്ടിയെ മൂന്ന് തവണ എടുത്തെറിഞ്ഞു. കുട്ടിക്ക് മുഖത്തും പരുക്കേറ്റു. പതിനൊന്ന് വയസ്സുള്ള സഹോദരിക്കും മര്‍ദ്ദനമേറ്റു. മദ്യപിച്ചെത്തിയ രണ്ടാനച്ഛനാണ് കുട്ടികളോട് കൊടും ക്രൂരത കാട്ടിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കുട്ടികളെ രക്ഷിച്ചത്. സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്തു.

Top