പികെ ശശിക്കെതിരായി പരാതി ഉന്നയിച്ച പെണ്‍കുട്ടി രാജിവച്ചു..!! പരാതി ഒതുക്കിയതില്‍ പ്രതിഷേധം

സിപിഎമ്മിനെ പിടിച്ചുകുലുക്കിയ പ്രശ്‌നമായിരുന്നു പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പികെ ശശി എംഎല്‍എയ്‌ക്കെതിരായി നല്‍കിയ പരാതി. വനിതാ നേതാവിന്റെ പരാതി കാര്യമായി പരിഗണിക്കാതെ സിപിഎം വിഷയം ഒതുക്കുകയായിരുന്നു. എന്നാല്‍ ഈ സംഭവം ഒരു പൊട്ടിത്തെറിയില്‍ എത്തിയിരിക്കുകയാണിപ്പോള്‍.

പി.കെ ശശി എംഎല്‍എയ്‌ക്കെതിരായി പരാതി നല്‍കിയ യുവതി രാജി നല്‍കി. യുവതിയെ പിന്തുണച്ചവരെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. പി.കെ ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം നിന്ന നേതാക്കളെ കീഴ്ഘടങ്ങളിലേക്കാണ് തരംതാഴ്ത്തിയത്.

എന്നാല്‍ യുവതിയെ സമൂഹമാധ്യമങ്ങളിലടക്കം അവഹേളിച്ച നേതാക്കളെ ഉയര്‍ന്ന ഘടകങ്ങളിലേക്ക് പരിഗണിക്കുകയും ചെയ്തു. യുവതിയെ മോശമായി പലവേദികളിലും ചിത്രീകരിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റ് ആക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവതി രാജിക്കത്ത് നല്‍കിയത്.

Top