താത്പര്യമില്ലെന്ന് പറഞ്ഞിട്ടും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു; നവവരനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ

താത്പര്യമില്ലെന്ന് പലവട്ടം പറഞ്ഞിട്ടും ഭാര്യയെ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ച നവവരനെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാത്രമല്ല കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടെന്ന പരാതിയും യുവതി ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ നല്‍കിയിട്ടുണ്ട്. സിന്തീ നിവാസിയാണ് യുവതി. താന്‍ ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ഭര്‍ത്താവ് ശാരീരിക പീഡനത്തിനിരയാക്കുകയാണെന്ന് യുവതി കോടതിയില്‍ പറഞ്ഞു.

യുവതി ബലാത്സംഗത്തിനും ഭര്‍ത്താവിനെതിരെ പരാതി നല്‍കി. സ്വകാര്യ ബാങ്കിലെ സീനിയര്‍ ഉദ്യോഗസ്ഥനായ യുവാവുമായാണ് യുവതിയുടെ വിവാഹം നടത്തിയത്. എന്നാല്‍ ഭര്‍തൃ വീട്ടില്‍ എത്തിയപ്പോഴാണ് യുവാവിന്റെ യഥാര്‍ത്ഥ ജോലി യുവതി അറിയുന്നത്. താന്‍ ചതിക്കപ്പെട്ടുവെന്നും യുവതി മനസിലാക്കി. ഒരു സ്വകാര്യ കമ്പനിയില്‍ ജൂനിയര്‍ ജോലിയാണ് ഭര്‍ത്താവിനെന്ന് മനസിലാക്കി. വിവഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉള്ള ജോലിയും യുവാവ് നിര്‍ത്തി.

പിന്നീട് ഇയാള്‍ തന്നെ നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചു. തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Top