റിമി ടോമി വിവാഹമോചിതയാവുന്നു ! അഭിനയത്തിൽ ഭർത്താവിന് എതിർപ്പ് ?വിരാമമിടുന്നത് 11 വര്‍ഷം നീണ്ട ദാമ്പത്യബന്ധത്തിന് ശേഷം

കൊച്ചി: ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചിതയാവുന്നു. ഏപ്രില്‍ പതിനാറിന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി. റിമിയും ഭര്‍ത്താവും കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മാധ്യമങ്ങളെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു. പരസ്പര സമ്മതത്തോടെയാണ് ഇരുവരും പിരിയുന്നതെന്ന് അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. 2008ലായിരുന്നു റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.

ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമായ റിമി ടോമി മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലും അരങ്ങേറ്റം കുറിച്ചു. അന്ന് ഏറെ പ്രോത്സാഹിപ്പിച്ചത് ഭര്‍ത്താവായിരുന്നെങ്കിലും പിന്നീട് മറ്റുചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയുള്ളതായും റിമി നേരത്തെ പറഞ്ഞിരുന്നു.

റിമിയുടെ വിവാഹമോചന വാര്‍ത്ത ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.സിനിമയില്‍ അഭിനയിക്കുന്നതിനോട് ഭര്‍ത്താവിന് എതിര്‍പ്പുണ്ടെന്ന് റിമി നേരത്തെ പറഞ്ഞിരുന്നു. താരത്തിന്റെ അവതരണ ശൈലി ഏറെ ജനകീയമാണ്.

Top