വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

കൊച്ചി: വിവാഹ മോചനം എന്നത് ഒരിക്കലും തന്നെ ബാധിക്കുന്നില്ലെന്ന് തെളിയിക്കുന്ന തകർപ്പൻ പ്രകടനവുമായി റിമി ടോമി.വിവാഹമോചനമൊന്നും തനിക്ക് ഒരു മാറ്റവും സങ്കടവും വരുത്തിയിട്ടില്ലെന്നു റിമിയുടെ ഭാവം . വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ രണ്ട് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ സജീവമായ റിമി പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒന്ന് നടി കവിയൂര്‍ പൊന്നമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോ. രണ്ട് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത സ്വന്തം ചിത്രം.

വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമിയും ഭര്‍ത്താവും സംയുക്തമായി നല്‍കിയ ഹര്‍ജി എറണാകുളം കുടുംബ കോടതി തിങ്കളാഴ്ച അനുവദിച്ചിരുന്നു. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹർജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.ഇവർ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകൾ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

Top