റിമിയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുകളഞ്ഞു; അവളെന്റെ സുഹൃത്താണ് പ്രതികരണവുമായി കാവ്യാ മാധവൻ

കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ചകേസില്‍ സിനിമയിലെ പ്രമുഖ വ്യക്തികളുടെ സാക്ഷിമൊഴികള്‍ പുറത്തു വന്നിരുന്നു. ഇതില്‍ ദിലീപിനേയും കാവ്യയെയും ഏറെ വേദനിപ്പിച്ചത് കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തും ഗായികയുമായ റിമിടോമിയുടെ മൊഴിയാണ്.താനും ദിലീപേട്ടനും കൂടി ബാത്ത്‌റൂമില്‍ കയറി ഏറെ നേരം കഴിഞ്ഞാണ് പുറത്തുവന്നത് എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും, നട്ടാല്‍ കുരുക്കാത്തതാണെന്നും, വീണുകിടക്കുന്നവനെ ചവിട്ടാന്‍ നല്ല സുഖമല്ലേ എന്നും കാവ്യ പ്രതികരിച്ചു
ദിലീപേട്ടനുമായി അമേരിക്കയില്‍ പരിപാടിക്കു പോകും മുമ്പു തന്നെ പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു എന്നും അമേരിക്കയില്‍ അച്ഛനും അമ്മയും കൂടെയുണ്ടായിരുന്നതു കൊണ്ട് ദിലീപേട്ടനുമായി സംഗമിക്കാന്‍ കഴിഞ്ഞില്ലെന്നും അന്നു ഞങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കാവ്യ പറയുന്നു. ആക്രമിക്കപ്പെട്ട നടി തന്നെക്കുറിച്ചു മോശമായി ദിലീപിന്റെ മുന്‍ഭാര്യ മഞ്ജുവാര്യരോടു പറഞ്ഞിരുന്നു എന്ന് കല്യാണത്തിനുശേഷമാണ് താന്‍ അറിയുന്നതെന്നും കാവ്യ.

Top