കുറ്റകൃത്യത്തിൽ കാവ്യ മാധവനും പങ്ക് !കാവ്യ സംസ്ഥാനത്തില്ല. ഒളിവിൽ പോയതെന്ന് സൂചന കാവ്യക്ക് എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം

കൊച്ചി: ഒടുവിൽ കാര്യങ്ങൾ എല്ലാം തിരിയുകയാണ് .നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനും പങ്കെന്നും അറസ്റ്റിലാകുമെന്ന ഭയത്തിൽ ഒളിവില്ലെന്നും റിപ്പോർട്ടുകൾ .നേരത്തെ തന്നെ കാവ്യയുടെ പങ്ക് കേസിൽ ഉണ്ടെന്നുള്ള വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോഴാണ് ആധികാര്യമായി ഉണ്ട് എന്ന തരത്തിൽ വാർത്തകൾ പുറത്ത് വരുന്നത് . നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുണ്ടെന്ന് അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് കൊടുത്തു .പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശേഖരിച്ച ഡിജിറ്റൽ തെളിവുകളിൽ നിർണായക വിവരങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.കാവ്യയുടെ പങ്ക് സംബന്ധിച്ച് സുരാജ് ശരത്തിനോട് പറയുന്നുണ്ടെന്ന് പൊലീസ് ഹൈക്കോടതിയിൽ പറഞ്ഞു, ഇതിന്റെ ഭാ​ഗമായി ശരത്ത്, സുരാജ് എന്നിവരുടെ ശബ്ദം പരിശോധിക്കേണ്ടതുണ്ട്. നിലവിൽ കാവ്യ ചെന്നെെയിലാണുള്ളത്. അടുത്തയാഴ്ച മാത്രമേ മടങ്ങി എത്തൂ. ചെന്നെെയിൽ നിന്ന് തിരിച്ചെത്തിയാലുടൻ കാവ്യയെ ചോദ്യം ചെയ്യണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതി ദിലീപും അഭിഭാഷകനും നിരവധി തവണ കണ്ടതിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി . അഭിഭാഷകന്‍ സുജേഷുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് ദൃശ്യങ്ങള്‍ ദിലീപ് കണ്ടിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.സഹോദരി ഭര്‍ത്താവായ സുരാജിന്റെ ഫോണില്‍ നിന്ന് ദിലീപ് അഭിഭാഷകനോട് നടത്തുന്ന സംഭാഷണമാണ് പൊലീസ് ഹാജരാക്കിയത്. 2019 ഡിസംബര്‍ 19ന് നടന്ന സംഭാഷണമാണ് അന്വേഷണസംഘം ഹാജരാക്കിയത്.

Top