ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ഡോ.ബോബി ചെമ്മണ്ണൂരിന്; ജമ്മുകാശ്മീർ നിയമസഭാ സ്പീക്കർ അവാർഡ് സമ്മാനിച്ചു

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യസേവന സംഘടനയായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു.

മുംബൈ ഹോട്ടല്‍ ലീലയില്‍ വെച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എ.യും ജമ്മുകാശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുല്‍ ഡോ. ബോബി ചെമ്മണ്ണൂരിന് അവാര്‍ഡ് സമ്മാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ.നായര്‍, യു.എന്‍.മുന്‍ അംബാസഡര്‍ ഡോ.ടി.പി.ശ്രീനിവാസന്‍, ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ എല്‍.രാധാകൃഷ്ണന്‍ ഐഎഎസ് , കര്‍ണ്ണാടക ഐ.ജി ഹരിശേഖര്‍ ഐ.പി.എസ്,നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ , എല്‍ഐസി മുന്‍ ചെയര്‍മാന്‍ എസ്.ബി.മൈനക്, പ്രമുഖ സംവിധായകന്‍ കെ.മധു, കെ &കെ ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് പ്രിന്‍സ് വൈദ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Top