പ്രഭുദേവയും തമന്നയും ഒന്നിക്കുന്ന ഹൊറര്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ

devil-tamil-movie

ഒരു കോണ്‍ട്രാക്ടില്‍ പ്രേതവുമായി കഴിയുന്ന നായകന്‍. സംഭവം രസകരം തന്നെ. ഹൊററും കോമഡിയും ചേര്‍ന്നാല്‍ സിനിമ തകര്‍ക്കുമെന്നുറപ്പായി. പ്രഭുദേവയും തമന്നയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ദേവി(L) ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

എഎല്‍ വിജയ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരുക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഒരു ഹൊറര്‍ കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് നടന്‍ സോനു സൂദ്,സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്‍, നടി ആമി ജാക്സണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.മലയാളത്തില്‍ നിന്ന് നടന്‍ ജോയ് മാത്യുവും ചിത്രത്തിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിവി പ്രകാശ് കുമാറും സജിത്- വാജിതുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒക്ടോബര്‍ ഒന്‍പതിന് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യും.

Top