ശക്തമായ കഥാപാത്രത്തിലൂടെ അമലാപോള്‍ എത്തുന്നു; അമ്മക്കനക്കിന്റെ ട്രെയിലര്‍ കാണൂ

4_031316052925

ശക്തമായ കഥാപാത്രത്തിലൂടെ പ്രശസ്ത താരം അമലാപോള്‍ എത്തുന്നു. അമലാപോള്‍ അമ്മയുടെ വേഷത്തിലെത്തുന്ന അമ്മക്കനക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വീട്ടുവേല ചെയ്ത് മകളെ കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന അമ്മയുടെ വേഷത്തിലാണ് എത്തുന്നത്. അമലയ്ക്കു പുറമെ സമുദ്രക്കനിയും രേവതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അശ്വതി അയ്യര്‍ തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വീട്ടു ജോലികള്‍ ചെയ്ത് ജീവിക്കുമ്പോഴും മകളെ മികച്ച നിലയില്‍ എത്തിക്കണമെന്നാഗ്രഹിക്കുന്ന അമ്മയുടെ വിചാര, വികാരങ്ങളാണ് സിനിമയിലുടനീളം. വിദ്യാഭാസ്യ യോഗ്യത കുറഞ്ഞ അമ്മ പിന്നീട് മകള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ പഠിക്കാനെത്തുന്നുമുണ്ട്. വണ്ടര്‍ബാര്‍ സ്റ്റുഡിയോസിന്റേയും കളര്‍യെല്ലോയുടേയും ബാനറില്‍ ധനുഷും അനന്ദ് ലാലുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top