എനിക്ക് എന്റേതായൊരു ലോകമുണ്ട്; നായികമാര്‍ ഒരിക്കലും സിനിമയില്‍ ജഡമായി പൊകരുതെന്ന് മീര ജാസ്മിന്‍

meera_jasmine

മലയാള ചലച്ചിത്രത്തിനു ലഭിച്ച മികച്ച താരങ്ങളിലൊന്നായിരുന്നു മീര ജാസ്മിന്‍. ഒരു കാലത്ത് മീര അഭിനയിച്ച എല്ലാ ചിത്രവും ഒന്നിനൊന്ന് മികച്ചതായിരുന്നു. കല്യാണത്തിനുശേഷം മീര ജാസ്മിന്‍ എല്ലാ നടിന്മാരെയും പോലെ ഒതുങ്ങി കൂടിയെന്ന് എല്ലാവരും കരുതി. എന്നാല്‍, അതി ശക്തമായി തന്നെയാണ് മീര തിരിച്ചുവരുന്നത്.

മീരയുടെ പുതിയ ചിത്രമാണ് പത്ത് കല്‍പ്പനകള്‍. ഒരു സ്ത്രീപക്ഷ ചിത്രമാണു പത്തു കല്‍പ്പനകള്‍. മലയാളത്തില്‍ നടിമാര്‍ നായകനോടൊപ്പം പാട്ടു പാടി നടക്കുന്ന വര്‍ണ്ണാഭമായ വസ്തു മാത്രമാണ്. അങ്ങനെ വെറും ജഡമായി നിന്നു കൊടുക്കാന്‍ തനിക്കു താല്‍പര്യം ഇല്ല. അതുകൊണ്ടാണു കുറച്ചുനാള്‍ സിനിമയില്‍ നിന്നു തീര്‍ത്തും ഒഴിഞ്ഞു നിന്നതെന്നു മീര ജാസ്മിന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

meera_jasmine

എനിക്ക് എന്റെതായൊരു ലോകം ഉണ്ട്. സന്തോഷം നിറഞ്ഞ ആ ലോകത്തേയ്ക്കു പുറത്തു നിന്നാരേയും ഞാന്‍ അനുവദിക്കാറില്ല. അതുകൊണ്ടു തന്നെ ഗോസിപ്പുകള്‍ എന്നെ ബാധിക്കാറില്ല. കുടുംബത്തിന്റെ സഹകരണമില്ലായിമ്മയാണു വിവാഹിതയായ നടിയെ തൊഴില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമേ ഇനി ഉണ്ടാവുകയുള്ളു എന്നും മീര ജാസ്മിന്‍ വ്യക്തമാക്കി.

Top