മുന്താണി മാറ്റുന്ന സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പാര്‍ത്ഥിപനോട് പറഞ്ഞു; ഇതിന്റെ പേരില്‍ അവനോട് മണിക്കൂറുകളോളം വഴക്കിട്ടു; സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ല…

ചില സന്ദര്‍ഭങ്ങളില്‍ നടിമാര്‍ക്ക് ഇഴുകിചേര്‍ന്നുള്ള രംഗങ്ങള്‍ നിര്‍ബന്ധത്തിന് വഴങ്ങി ചെയ്യേണ്ടതായി വരാറുണ്ട്. സീനിന്റെ പ്രാധാന്യം മനസ്സിലാകുമ്പോള്‍ വിയോജിപ്പോടെയാണെങ്കിലും നായികമാര്‍ ആ രംഗങ്ങള്‍ ചെയ്യുന്നു. അത്തരമൊരു സന്ദര്‍ഭത്തെക്കുറിച്ച് നടി ഐശ്വര്യയും വെളിപ്പെടുത്തി. പാര്‍ത്ഥിപനൊപ്പമുള്ള രംഗമാണ് നടി അഭിനയിക്കില്ലെന്ന് പറഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ പിന്നീട് അത് ചെയ്യേണ്ടി വന്നെന്നും ഐശ്വര്യ വ്യക്തമാക്കി.

ഐശ്വര്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

ഞാന്‍ ഒരു സിനിമയില്‍ കരാര്‍ ഒപ്പിടുന്നത് കഥാപാത്രത്തെക്കുറിച്ച് വിശദമായ വിവരണം ലഭിച്ചശേഷം മാത്രമാണ്. എനിക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ല. എനിക്ക് എക്‌സ്‌പോസ് ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ല. സ്വിമ്മിങ് പൂള്‍ സീനാണെങ്കില്‍ സ്വിംസ്യൂട്ട് ധരിക്കാന്‍ ഞാന്‍ തയാറാണ്. പക്ഷേ ടൂപീസ് ധരിക്കില്ല. അങ്ങനെയെന്തെങ്കിലും സീനുകള്‍ വരുമ്പോള്‍ എന്റെ നിബന്ധന ഞാന്‍ സംവിധായകനെ അറിയിക്കാറുണ്ട്.

വിക്രം നായകനായ മീര സിനിമയിലെ ചുംബന സീന്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞ് മാറിനിന്നു. പക്ഷേ പിസി ശ്രീറാം എനിക്ക് ആ രംഗത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നു. ആ ചുംബനം ദേഷ്യത്തിന്റെ പുറത്ത് കൊടുക്കുന്നതാണ്, അല്ലാതെ പ്രണയത്തിന്റെ ഭാഗമായിട്ടല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഷോര്‍ട്‌സ് ധരിക്കുന്നയാളാണ്. അതുകൊണ്ട് വസ്ത്രധാരണത്തില്‍ കൂടുതല്‍ കടുംപിടിത്തമൊന്നും നടത്താറില്ല. പാര്‍ത്ഥിപനൊപ്പം അഭിനയിച്ച ഉള്ളെ വെളിയേ എന്ന ചിത്രത്തില്‍ ഒരു കാര്യത്തില്‍ ഞാന്‍ ശരിക്കും ചൂടായി. അതിന്റെ പേരില്‍ ഞാന്‍ പാര്‍ത്ഥിപനുമായി വഴക്കിട്ടു. അവന്‍ സാരി ഉടുത്തു തരുന്ന സീനുണ്ട്. കോഴവാങ്ങിയ കാശുകൊണ്ട് വാങ്ങിയ സാരിയാണെന്ന് അറിയുമ്പോള്‍ അത് ഞാന്‍ ഊരികളയുന്ന സീനായിരുന്നു. മുന്താണിയെടുത്ത് കളയുന്ന സീന്‍ ഞാന്‍ ചെയ്യില്ലെന്ന് പറഞ്ഞു. തിരിഞ്ഞുനിന്ന് വേണമെങ്കില്‍ സാരി അഴിക്കുന്നത് കാണിക്കാം, മുന്‍ഭാഗത്ത് നിന്ന് സാരിമാറ്റുന്നത് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു.

ഇതിന്റെ പേരില്‍ ഞാനും അവനും ഒന്നരമണിക്കൂര്‍ വഴക്കിട്ടു. സാരി ഊരികളയുന്നപോലെ വള്‍ഗറായ സീന്‍ വേറെയില്ലെന്നും മിനി സ്‌കര്‍ട്ട് ധരിച്ചോഅടിവസ്ത്രം ധരിച്ചോ അഭിനയിക്കാന്‍ തയാറാണെന്നും പാര്‍ത്ഥിയോട് പറഞ്ഞു. ഞങ്ങളുടെ വാക്കുതര്‍ക്കം കേട്ട് ക്യാമറാമാന്‍ പനീര്‍ ശെല്‍വത്തിന് മതിയായി. അവസാനം സീത ചേച്ചി (പാര്‍ത്ഥിപന്റെ മുന്‍ഭാര്യ) വന്ന് സംസാരിച്ചതിന് ശേഷമാണ് ആ സീന്‍ ചെയ്യാന്‍ ഞാന്‍ തയാറായത്. വിയോജിപ്പോട് കൂടി ചെയ്ത സീനാണ് അത്. പിന്നീട് ഒരിക്കലും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.

നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്ന രാധാരവിയെപ്പോലുള്ളവരെ ചോദ്യം ചെയ്യുന്നില്ലേ സര്‍; ജി ധനഞ്ജയനെതിരെ തുറന്നടിച്ച് ചിന്‍മയി ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആര്യ പൊട്ടിത്തെറിച്ചു; അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുന്നെന്ന് താരം ഓലയും ഓടുമിട്ട രണ്ട് മുറിവീട്ടില്‍ നടി ചാര്‍മ്മിളയുടെ ജീവിതം!! അഭിനയിക്കാനുള്ള അവരങ്ങളും കിട്ടുന്നില്ല നമിതാ പ്രമോദിനെയും രജിഷ വിജയനെയും കാണാന്‍ ജനം; നിരവധിപ്പേര്‍ തലകറങ്ങി വീണു; ജ്വല്ലറി ഉടമയ്‌ക്കെതിരെ കേസെടുത്തു ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍
Latest
Widgets Magazine