രജനികാന്തിന്റെ നായിക രാധിക ആപ്‌തെയാണെങ്കിലും കബാലിയില്‍ താരം ദന്‍സിക തന്നെ; വില്ലന്മാരെ കടത്തിവെട്ടി

dhansika

‘കബാലി’ എന്ന ചിത്രം കണ്ടവര്‍ ഒന്നടങ്കം പറഞ്ഞു അത് ഏതാണ് ആ സുന്ദരിക്കുട്ടിയെന്ന്. കബാലി കണ്ടിറങ്ങുന്നവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെക്കുറിച്ച് മാത്രമല്ല പറയാനുള്ളത്. കബാലിയുടെ മകളായി അഭിനയിച്ച് ദന്‍സികയെക്കുറിച്ചും പറയാനുണ്ട്. രജനികാന്തിന്റെ നായികയായി അഭിനയിച്ചത് രാധിക ആപ്‌തെ ആണെങ്കിലും കബാലിയില്‍ തകര്‍ത്തത് ദന്‍സിക തന്നെയാണ്.

dhansika-kabali-movie

വ്യത്യസ്ത വേഷത്തില്‍ എത്തിയ ദന്‍സിക പ്രേക്ഷകര്‍ക്ക് ഇഷ്ടതാരമായി മാറുകയായിരുന്നു. മലയാളത്തില്‍ മുടിവെട്ടി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ പാര്‍വ്വതി, അപര്‍ണ ഗോപിനാഥ് തുടങ്ങിയ താരങ്ങള്‍ക്ക് പിന്നാലെ ശ്രദ്ധേയമാകുകയാണ് ദന്‍സിക. ഇതു പുതുമുഖമാണോയെന്ന് വരെ ചിലര്‍ ചോദിച്ചു. എന്നാല്‍, ദന്‍സിക ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രൂപം ഇതല്ലെന്നു മാത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരദേശി, ആരവാന്‍,യാ യാ, പേരാണ്‍മൈ തുടങ്ങിയ ചിത്രങ്ങളില്‍ ദന്‍സിക അഭിനയിച്ചിട്ടുണ്ട്. യോഗി എന്ന കഥാപാത്രത്തെയാണ് ദന്‍സിക കബാലിയില്‍ വേഷമിട്ടത്. വില്ലന്മാരെയൊക്കെ ഇടിച്ചു വീഴ്ത്തി അച്ഛനൊപ്പം നില്‍ക്കുന്നൊരു മകള്‍.

Top