സല്ലുവിന്റെ പേര് കേട്ടപ്പോള്‍ അഭിമുഖം നിര്‍ത്താന്‍ ആവശ്യപ്പെട്ടു; കലി തുള്ളി ഐശ്വര്യ റായ്

aishwarya-rai

സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ പോലും സല്‍മാന്‍ ഖാന് അറിയില്ലെന്ന് പറഞ്ഞ് മുന്‍ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വീണ്ടും സല്ലുവിനോടുള്ള ഇഷ്ടക്കേട് ഐശ്വര്യ കാണിച്ചു. കഴിഞ്ഞ ദിവസം മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഐശ്വര്യ പൊട്ടിത്തെറിക്കുകയുണ്ടായി.

സല്ലുവിന്റെ പേര് കേള്‍ക്കുന്ന പോലും ഇപ്പോള്‍ ഐശ്വര്യയ്ക്ക് ഇഷ്ടമല്ലേ..? എന്താണ് ഇരുവരും തമ്മില്‍ പ്രശ്‌നം? മുന്‍ കാമുകനൊപ്പം ഇനി അഭിനയിക്കുമോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകരോടാണ് ഐശ്വര്യ ദേഷ്യപ്പെട്ടത്. സല്‍മാന്‍ ഖാനെ കുറിച്ച് ചോദിച്ചതും ഉടന്‍ അഭിമുഖം നിര്‍ത്താന്‍ പറയുകയും എഴുന്നേല്‍ക്കുകയും ചെയ്തു.

ക്യാമറയില്‍ ചിത്രീകരിച്ചതെല്ലാം നീക്കം ചെയ്യുവാനും ഐശ്വര്യ ആവശ്യപ്പെട്ടു. തന്നെ കാണാന്‍ പുറത്തു നിന്ന മാധ്യമ പ്രവര്‍ത്തകരോട് തിരികെ പോകാനും ഐശ്വര്യ നിര്‍ദ്ദേശിച്ചു.

Top