ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ അടുത്തബന്ധുക്കള്‍ തന്നെ; പോലീസിന് വിവരങ്ങള്‍ ലഭിച്ചു

Jisha12

കൊച്ചി: ജിഷ കൊലപാതകം ഒരു മാസം പിന്നിടുമ്പോള്‍ പുതിയ അന്വേഷണ സംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. ജിഷയുടെ കൊലപാതകത്തിനു പിന്നില്‍ ആരാണെന്നുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. അടുത്ത ബന്ധമുള്ള ആള്‍ തന്നെയാണ് ഇതിനു പിന്നിലെന്നും പറയുന്നുണ്ട്.

പ്രതിയുടേതെന്നു കരുതുന്ന ഡിഎന്‍എ ഒരിക്കല്‍ക്കൂടി ഉറപ്പിക്കാന്‍ കഴിഞ്ഞ സാഹചര്യത്തിലണ് അന്വേഷണസംഘത്തിന്റ ആത്മവിശ്വാസം വര്‍ധിച്ചത്. പൊലീസ് മുന്‍പേ സംശയിച്ചിരുന്ന ഒരാളിലേയ്ക്ക് ഏറേ കുറേ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞതായാണ് വിവരം. ഇയാളുടെ ഡിഎന്‍എ പരിശോധനഫലം ലഭിച്ചാല്‍ ഉടന്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.

അതേസമയം, ജിഷയുടെ കൊലപാതകത്തില്‍ ആരോപണവിധേയനായ നേതാവിനെയും ഇയാളുടെ അനുയായിയേയും പൊലീസ നീരീക്ഷിക്കുന്നുണ്ട്. ജിഷയുടെ അമ്മയില്‍ നിന്നും വീണ്ടും മൊഴിയെടുത്താല്‍ കൂടുതല്‍ കാര്യങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട്. ജിഷയുടെ കൊപാതകിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇപ്പോഴും ശക്തമായ സമരങ്ങള്‍ ജില്ലയുടെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്.

Top