സൗദി അറേബ്യയിലെ തീപിടുത്തത്തില്‍ മരിച്ചത് തൃശൂര്‍ കോട്ടയം സ്വദേശികള്‍; അപകടം അറ്റകുറ്റ പണിക്കിടെ

acci

ജുബൈല്‍: ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. സൗദി അറേബ്യയിലെ വ്യവസായനഗരമായ ജുബൈലിലെ ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായത്. തൃശൂര്‍ എരുമപ്പെട്ടി മുരിങ്ങാത്തൊടി ലാസറിന്റെ മകന്‍ ലിജോണ്‍ (36), കോട്ടയം കുറുവിലങ്ങാട് മലങ്കര എസ്റ്റേറ്റ് സ്വദേശി ബെന്നി വര്‍ഗീസ് (42) എന്നിവരാണ് മരിച്ച മലയാളികള്‍.

മലയാളിയാണെന്ന് ആദ്യം കരുതപ്പെട്ട വിന്‍സന്റ് (38) കര്‍ണാടക സ്വദേശിയാണെന്ന് പിന്നീട് വ്യക്തമായി. സര്‍ക്കാര്‍ സ്ഥാപനമായ സൗദി ബേസിക്ക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്) അനുബന്ധ സ്ഥാപനമായ ജുബൈല്‍ യുണൈറ്റഡ് പെട്രോ കെമിക്കല്‍ കമ്പനിയില്‍ ശനിയാഴ്ച രാവിലെ 11.40നാണ് തീപിടിത്തമുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ ഒമ്പതു ഇന്ത്യക്കാരും മൂന്നു ഫിലിപ്പീനികളും ഉള്‍പ്പെടെ 12 പേരാണ് മരിച്ചത്. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഗുരുതരമായിപരിക്കേറ്റ ആറുപേര്‍ ഇനിയും അപകടനിലതരണം ചെയ്തിട്ടില്ല. കര്‍ണാടക സ്വദേശികളായ കൊഞ്ചാര്‍ ബാസ്‌കര(46), ബാലകൃഷ്ണ(47), വിന്‍സന്റ്(38), മുഹമ്മദ് അഷ്‌റഫ്(31), കാര്‍ത്തിക് സനല്‍ (29) യു.പിക്കാരായ മുഹമ്മദ്ഇബ്രാഹീം(29), അനിഷ്‌കുമാര്‍സിംഗ്(27) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. മാര്‍ട്ടിന്‍, ജൊലാന്‍, ദാനിയേല്‍ എന്നിവരാണ് മരിച്ച ഫിലിപ്പീന്‍സുകാര്‍.

ഇവരുടെ മൃതദേഹങ്ങള്‍ റോയല്‍ കമ്മീഷന്‍, മുവാസാത്ത്, അല്‍മന ആശുപത്രി മോര്‍ച്ചറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരെല്ലാം പ്‌ളാന്‍ടെക്ക് എന്ന കമ്പനിയുടെ ജീവനക്കാരാണ്. ഇന്ത്യന്‍ എംബസി സന്നദ്ധ പ്രവര്‍ത്തകരും കമ്പനി അധികൃതരും സംയുക്തമായി മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കുന്നതിനും നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

യുനൈറ്റഡ ്ഫാക്ടറിയില്‍ വര്‍ഷാന്ത്യ അറ്റകുറ്റപ്പണികള്‍ക്കായി ഫര്‍ണസില്‍ ഇറങ്ങിയ ജീവനക്കാരാണ് അപകടത്തില്‍പെട്ടത്. രാവിലെയുണ്ടായ ചെറിയ തീപിടിത്തത്തെ തുടര്‍ന്ന് ഫര്‍ണസിനുള്ളില്‍ പുക നിറഞ്ഞതാണ് മരണ സംഖ്യ ഉയരാന്‍ കാരണം. തീവേഗം കെട്ടുവെങ്കിലും ജീവനക്കാര്‍ പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയായിരുന്നു. ഫാക്ടറിയിലും പുറത്തുമുള്ള അഗ്‌നിശമനസേനയത്തെി പ്രത്യേക രാസപദാര്‍ഥം ഉപയോഗിച്ച ്ഫര്‍ണസിനുള്‍വശത്തെ വിഷവാതകത്തെ പൂര്‍ണമായും നീക്കം ചെയ്ത ശേഷമാണ് ഉള്ളില്‍ കടന്ന ്രക്ഷാപ്രവര്‍ത്തനം നടത്തിയത്.

രക്ഷാദൗത്യത്തിനിടെ ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ച ബെന്നിക്ക് ഭാര്യയും പത്തിലും എട്ടിലും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. ലിജോണിന് ഭാര്യയും മൂന്നും ഒന്നും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.

Top