നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്‌കൻ പൊലീസ് പിടിയിൽ ; പിടികൂടിയത് 1400 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ

സ്വന്തം ലേഖകൻ

കോഴിക്കോട് : താമരശേരിയിൽ നിരോധിച്ച പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്‌കൻ പൊലീസ് പിടിയിൽ.താമരശേരി കുടുക്കിൽ ഉമ്മാരം കയ്യേലിക്കുന്ന് കെ.കെ നാസർ(55)നെയാണ് പിടികൂടിയത്.

ഇയാളിൽ നിന്നും 1400 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.നിരോധിത ലഹരി ഉൽപന്നങ്ങളായ ഹാൻസിന്റെ 1045 പാക്കറ്റുകൾ, 365 പാക്കറ്റ് കൂൾ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്.

തിങ്കളാഴ്ച വൈകുന്നേരം താമരശ്ശേരിക്കടുത്ത് കുടുക്കിലുമ്മാരം അങ്ങാടിയിൽ വെച്ച് വിൽപനക്കിടെയാണ് ഇയാളെ താമരശ്ശേരി പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. ബൈക്കിലും വിവിധ സ്ഥലങ്ങളിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ.

താമരശ്ശേരി പ്രിൻസിപ്പൽ എസ്.ഐ ശ്രീജേഷ്, സി.പി.ഒമാരായ ബവീഷ്, ജിലു സെബാസ്റ്റിയൻ, അബ്ദുൽ റഹൂഫ്, അനന്ദു എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Top