രാജ്യത്ത് 29,689 പേർക്ക് കൂടി കോവിഡ് ;നിലവിൽ ചികിത്സയിൽ കഴിയുന്നത് 398,100 കോവിഡ് രോഗികൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 29,689 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 42,263 പേരാണ് രോഗ മുക്തി നേടിയത്.415 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 132 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് പുറത്തു വന്നരിക്കുന്നത്.

നിലവിൽ 3,98,100 രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,06,21,495 ആയി. അതോസമയം രാജ്യത്ത് 4,21,392 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 44,19,12,395 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top