ഞാൻ എന്റെ ഇക്കയുടെ ഒപ്പം പോകുന്നുവെന്ന് കുറിപ്പെഴുതിവച്ചിട്ട് വീടുവിട്ടറിങ്ങിപ്പോയ പെൺകുട്ടിയെ കണ്ടെത്തി ; അഞ്ജലിയെ കണ്ടെത്തിയത് തെലുങ്കാനയിൽ ലോഡ്ജിൽ നിന്നും : ഒറ്റയ്ക്ക് താമസിച്ചിരുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളി സമാജം പ്രവർത്തകർ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പുല്ലൂർ പൊള്ളക്കടയിൽ നിന്ന് കാണാതായ പെൺകുട്ടിയെ തെലുങ്കാനയിൽ നിന്നും കണ്ടെത്തി. തെലങ്കാന നെക്കനാം പൂരിലെ ഹൂദയിലെ ഒരു ലോഡ്ജിൽ പെൺകുട്ടി തനിച്ചു താമസിക്കുകയാണെന്ന വിവരം നൽകിയത് മലയാളി സമാജം പ്രവർത്തകരാണ്.

ഹൈദരാബാദ് തെലങ്കാന അതിർത്തി പ്രദേശമായ നെക്കനാംപുരിൽ ഒരു ലോഡ്ജിൽ അഞ്ജലി തനിച്ച് താമസിച്ചു വരുന്നതിനിടയിൽ ഹുദയിലെ മലയാളി സമാജം പ്രവർത്തകർക്ക് സംശയം തോന്നിയിരുന്നു.തുടർന്ന് അമ്പലത്തറ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുമായി സംസാരിക്കുകയായിരുന്നു സമാജം പ്രവർത്തകർ.

തുടർന്ന് സമാജം പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് അമ്പലത്തറ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നിർദ്ദേശപ്രകാരം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈദരബാദിലുള്ള പൊലീസ് ടീം തെലുങ്കാനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പുല്ലൂർ പൊള്ളക്കടയിലെ ആലിങ്കാൽ ഹൗസിൽ ശ്രീധരന്റെ മകൾ കെ അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രിൽ 19 നാണ് വീട്ടിൽ നിന്നു കാണാതായത്. കുട്ടിയുടെ മാതാപിതാക്കൾ വിവരം നൽകിതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഞ്ജലി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു.

ചെന്നൈയിലും ബംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയർതോടെ പൊലീസ് ആന്ധ്രയിലെയും തെലുങ്കാനയിലെയും മലയാളി സമാജം പ്രവർത്തകർക്ക് ലുക്ക് ഔട്ട് നോട്ടീസും നൽകിയിരുന്നു.

അഞ്ജലിയെ കണ്ടെത്താൻ അന്വേഷണ സംഘം ഹൈദരാബാദ് പൊലീസിന്റെ സഹായവും തേടിയിരുന്നു. വീടുവിട്ട് ഇതുവരെ ദീർഘ ദൂര യാത്രകളൊന്നും ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു.ആരാണ് അവൾ പറഞ്ഞ ആ ‘ഇക്ക’ ? എവിടെയ്ക്കാണ് അഞ്ജലി പോയത് ? എല്ലാം ദുരൂഹമായി ഇവയെല്ലാം ദുരൂഹമായി തുടരുകയാണ്.

ഏപ്രിൽ 25 ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് 19 ന് അഞ്ജലി വീടുവിട്ടിറങ്ങുന്നത്. അന്ന് തന്നെ ചെന്നൈ മംഗലാപുരം എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് യാത്രതിരിക്കുന്നു. പുലർച്ചെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന അഞ്ജലിയെ സി.സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

ചെന്നൈയിലെത്തിയ അഞ്ജലി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ നിന്നും പുതിയ സിം കാർഡെടുക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചറിയൽ രേഖ നൽകാത്തതിനാൽ സാധിക്കാതെ വരികെയായിരുന്നു. തുടർന്ന് തന്റെ മൊബൈൽ ഫോൺ അതേ കടയിൽ വിൽക്കുകയായിരുന്നു. തുടർന്ന് അന്ന് രാത്രി തന്നെ ബംഗളൂരുവിലേക്ക് വണ്ടി കയറി. 21 ന് ബംഗളൂരുവിലെത്തിയതായി റെയിൽവേ സ്റ്റേഷൻ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Top