കലാപത്തിനായി സംഘികളൊരുക്കിയ ഫോട്ടോഷൂട്ട്; ട്രോളിക്കൊന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കലാപം ഉണ്ടാക്കുന്നതിനായി സംഘപരിവാര്‍ വലിയ തോതിലാണ് പ്രചാരണം നല്‍കുന്നത്. ഇതിനായി പോലീസ് ഭക്തനെ ചവിട്ടുന്ന രീതിയില്‍ വ്യാജ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ അവര്‍ പ്രചരിപ്പിച്ചു. സോഷ്യല്‍ മീഡിയ തന്നെ അത് പൊളിച്ച് സത്യം വെളിച്ചത്താക്കിയിരുന്നു. ഇതിന് പുറമെയാണ് കേരളാ പോലീസിന്റെ ട്രോളും.

ഒരു ഫോട്ടോ ഷൂട്ട് വിപ്ലവം എന്ന ക്യാപ്ഷനോടെ കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോലീസുകാര്‍ തന്നെ ട്രോളുമിറക്കി.

troll
അയ്യപ്പ വിഗ്രഹവും ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന ഭക്തന്റെ നെഞ്ചില്‍ പൊലീസ് ചവിട്ടുന്നതും, അയാള്‍ ലാത്തി പിടിച്ചുവയ്ക്കുന്ന ഒരു ഫോട്ടോയും അയ്യപ്പ ഭക്തന്റെ കഴുത്തില്‍ അരിവാള്‍ വയ്ക്കുന്ന ചിത്രവുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലും സമൂഹത്തിലും വ്യാപകമായി തെറ്റിദ്ധാരണ പരത്തിയ സാഹചര്യത്തിലാണ് മാരക ട്രോളുമായി കേരളാ പൊലീസ് രംഗത്തെത്തിയത്.

Top