പാണ്ടനാട്ടിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ; മൃതദേഹം കണ്ടെത്തിയത് തിരുവല്ലയിൽ ആൾത്താമസമില്ലാത്ത വീടിന് പിന്നിൽ

സ്വന്തം ലേഖകൻ

തിരുവല്ല : പാണ്ടനാട്ടിൽ നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എഞ്ചിനീയറിങ് വിദ്യാർഥിയായ പാണന്തറ മാമ്പള്ളിൽ അജു വർഗീസിന്റെ മകൻ ജോർജി(23)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവല്ല കല്ലൂപ്പാറ തുരുത്തിക്കാട്ട് ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്. ജോർജി ഉപയോഗിച്ചിരുന്ന കാർ വീടിനു പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ മുതലാണ് ജോർജിയെ കാണാതായത്. ഇത് സംബന്ധിച്ച് ചെങ്ങന്നൂർ പൊലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. യുവാവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വീട്ടുകാർ വ്യക്തമാക്കി.

തെളിവെടുപ്പുകൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രമുഖ വ്യാപാരി പി ടി തോമസിന്റെ ചെറുമകനാണ് ജോർജി. രണ്ടാഴ്ച മുമ്ബാണ് പി ടി തോമസ് അന്തരിച്ചത്.

സഹോദരിയുടെ വിവാഹം ഞായറാഴ്ച നടത്താൻ ഇരിക്കെയാണ് ജോർജിയുടെ മരണം.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Top